നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പത്തനംതിട്ട റാന്നിയിൽ പിതൃസഹോദരനെ കുത്തിക്കൊന്ന പതിനേഴുകാരൻ അറസ്റ്റിൽ

  പത്തനംതിട്ട റാന്നിയിൽ പിതൃസഹോദരനെ കുത്തിക്കൊന്ന പതിനേഴുകാരൻ അറസ്റ്റിൽ

  കുടുംബവഴക്കാണ് കത്തിക്കുത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുണിയോടെയായിരുന്നു സംഭവം.

  sabu_Ranni

  sabu_Ranni

  • Share this:
   പത്തനംതിട്ട: പിതൃസഹോദരനെ കുത്തിക്കൊന്ന സംഭവത്തിൽ പതിനേഴുകാരൻ അറസ്റ്റിലായി. റാന്നി തുലാപ്പള്ളിയിലാണ് സംഭവം. പമ്പാവാലി തുലാപ്പള്ളി ഐത്തലപ്പടിയില്‍ താമസിക്കുന്ന ചരിവുകാലായില്‍ സാബു(50) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ സാബുവിന്‍റെ സഹോദരന്‍റെ മകൻ അറസ്റ്റിലായിട്ടുണ്ട്. കുടുംബവഴക്കാണ് കത്തിക്കുത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുണിയോടെയായിരുന്നു സംഭവം.

   കുത്തേറ്റ സാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ആറരയോടെ മരണം സംഭവിക്കുകയായിരുന്നു. വയറിന് ആഴത്തിലേറ്റ മുറിവാണ് മരണകാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു. മനോവൈകല്യം ഉണ്ടായിരുന്ന സാബു വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതേ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് സഹോദരപുത്രൻ സാബുവിനെ കൂത്തിയത്.

   സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

   രഖിലിന്റെ പക്കലുണ്ടായിരുന്നത് മാരക പ്രഹര ശേഷിയുള്ള തോക്ക്; കോതമംഗലം പോലീസ് കണ്ണൂരിൽ

   നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ  മാനസയെ വെടിവെച്ചു കൊന്ന് രഖിൽ സ്വയം വെടിവെച്ച് കൊന്ന സംഭവത്തിൽ കോതമംഗലം പോലീസ് കണ്ണൂരിൽ എത്തി. കൊലപാതക കേസിൽ പോലീസ് ഏറ്റവും ഊർജ്ജിതമായി രഖിലിന് എങ്ങനെ തോക്ക് ലഭിച്ചു എന്നുള്ളതാണ്.

   മാരക പ്രഹര ശേഷിയുള്ള പിസ്റ്റൾ ആണ് ഇതെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യമായിട്ടുണ്ട്. സാധാരണ രീതിയിലുള്ള എയർഗൺ ആണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ തോക്ക് സംബന്ധിച്ചുള്ള ആദ്യ പരിശോധന തന്നെ പോലീസിനെ ഞെട്ടിച്ചു. ഉഗ്രശേഷിയുള്ള തോക്ക് എങ്ങനെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കയ്യിൽ എത്തിച്ചേർന്നു എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

   Also Read- മാനസയുടെ കോളേജിനടുത്ത് വാടകയ്ക്ക് മുറിയെടുത്തു; കൊലപാതകം ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിന് ശേഷം

   അതോടൊപ്പം തന്നെ കണ്ണൂരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി കൊലപാതകം നടന്ന ദിവസം തന്നെ പോലീസ് ഇവിടേക്ക് തിരിച്ചിട്ടുണ്ട്. ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കണ്ണൂരിൽ എത്തിയിട്ടുള്ളത്. രാഹുലിന്റെ ഇവിടെയുള്ള സുഹൃത്ബന്ധങ്ങൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. വലിയ രീതിയിൽ സുഹൃത്തുക്കൾ ഇയാൾക്ക് നാട്ടിൽ ഇല്ല എന്നതാണ് പ്രാഥമികമായ വിവരം.

   തോക്ക് കണ്ണൂരിൽ  നിന്ന് കൈവശപ്പെടുത്താൻ ഉള്ള സാധ്യതയാണ് സജീവമായി നില നിൽക്കുന്നത്.  ആയുധവുമായി ബന്ധപ്പെട്ട ഇവിടെയുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.  ഇവർക്ക് ഏതെങ്കിലും രീതിയിൽ രഖിലുമായി ബന്ധം ഉണ്ടാകുമെന്ന് തന്നെയാണ് അന്വേഷണസംഘം കരുതുന്നത്.

   Also Read- വെടിയുണ്ട തലയോട്ടിതുളച്ച് മറുഭാഗത്തുകൂടി പുറത്തുവന്നു; വിശദ പരിശോധനയ്ക്ക് ബാലിസ്റ്റിക് വിദഗ്ധരും

   രഖില്‍ എങ്ങനെ കോതമംഗലത്ത് എത്തി,  തുടങ്ങിയ കാര്യങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്. രഖിലിനെക്കുറിച്ച് മാനസ നേരത്തെ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നാണ് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.  പ്രതി ദിവസങ്ങള്‍ക്ക് മുമ്പ് കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി സംഘടിപ്പിച്ചതായാണ് വിവരം. പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞ് മുറിയെടുത്തെന്നാണ് സൂചന.
   Published by:Anuraj GR
   First published:
   )}