നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പതിവായി വീട്ടിൽ വരുന്നത് തടഞ്ഞ പതിനേഴുകാരനെ അമ്മയുടെ സുഹൃത്ത് കുത്തിക്കൊന്നു

  പതിവായി വീട്ടിൽ വരുന്നത് തടഞ്ഞ പതിനേഴുകാരനെ അമ്മയുടെ സുഹൃത്ത് കുത്തിക്കൊന്നു

  വാക്കേറ്റത്തിനൊടുവില്‍ അടുക്കളയില്‍നിന്ന് കത്തിയെടുത്ത് നന്ദുവിനെ കുത്തുകയായിരുന്നു.

  murder crime

  murder crime

  • Share this:
   ബെംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്ത പതിനേഴുകാരനെ അമ്മയുടെ സുഹൃത്ത് കുത്തിക്കൊന്നു. ഹലസൂരു സ്വദേശി നന്ദു ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമ്മ ഗീത(37) സുഹൃത്ത് ശക്തിവേലു(35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

   വീട്ടിലേക്ക് ശക്തിവേലു വരുന്നത് നന്ദു എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് അഗണിച്ച് വീണ്ടും വീട്ടില്‍ എത്തിയത് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിന് കാരണമായി. വാക്കേറ്റത്തിനൊടുവില്‍ അടുക്കളയില്‍നിന്ന് കത്തിയെടുത്ത് നന്ദുവിനെ കുത്തുകയായിരുന്നു.

   തിങ്കളാഴ്ച രാത്രിയാണ് നന്ദു കൊല്ലപ്പെട്ടത്. സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവുമായി പിരിഞ്ഞശേഷം മര്‍ഫി ടൗണിലെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇതിനിടെയാണ് സാമൂഹിക മാധ്യമത്തിലൂടെ ഓട്ടോ ഡ്രൈവറായ ശക്തിവേലുവിനെ ഗീത പരിചയപ്പെടുന്നത്.

   നേരത്തെ മോഷണം, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നെന്ന് ഹലസൂരു പൊലീസ് പറഞ്ഞു.

   കാടാമ്പുഴയിൽ ഗർഭിണിയായ യുവതിയെയും ഏഴു വയസുള്ള മകനെയും കൊന്ന കേസ്: പ്രതി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തം

   ഗര്‍ഭിണിയായ യുവതിയെയും ഏഴു വയസുകാരനായ മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കാടാമ്പുഴയിൽ 2017ൽ നടന്ന സംഭവത്തിലാണ് പ്രതി മുഹമ്മദ് ശരീഫിന് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്. 15 വര്‍ഷം തടവും 2.75 ലക്ഷം പിഴയുമാണ് ശിക്ഷ. ഗർഭസ്ഥ ശിശുവിനെ വധിച്ചതിന് ഉള്ള 10 വർഷം തടവ് പ്രത്യേകം അനുഭവിക്കണം. അതിന് ശേഷം മാത്രമേ ജീവപര്യന്തം തടവു ആരംഭിക്കൂ. വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി മുഹമ്മദ് ശരീഫിനാണ് കോടതി ശിക്ഷ വിധിച്ചത്. കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മയും മകന്‍ ദില്‍ഷാദുമാണ് കൊല്ലപ്പെട്ടത്.

   ഗര്‍ഭിണിയെ കൊലപ്പെടുത്തുന്നതിനിടെ ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ടിരുന്നു. പ്രതി ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഉമ്മുസല്‍മ കൊലപാതകത്തിനിടെ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തിതിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പഴക്കം ചെന്ന മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

   ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിമുഹമ്മദ് ശരീഫ് പാലക്കാട് ജില്ലാ ജയിലിൽ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം മഞ്ചേരി അതിവേഗ കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.  ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ കൈക്ക് തുന്നലിട്ടു. ഇയാളെ ഇന്ന് മഞ്ചേരി കോടതിയിൽ ഹാജരാക്കും. ഇതിന് മുമ്പും ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

   2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. കാടാമ്പുഴ തുവ്വപ്പാറ പല്ലിക്കണ്ടം സ്വദേശിനി വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (28), ഏക മകന്‍ മുഹമ്മദ് ദില്‍ഷാദ് (7) എന്നിവരെയാണ് കൊലപ്പെടുത്തിയത്. അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് ഷരീഫ് ഉമ്മുസൽമയേയും മകനേയും കൊന്നത്.

   പൂർണ ഗർഭിണിയായിരുന്ന ഉമ്മുസൽമ കൊലപാതകത്തിനിടെ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം പഴക്കംചെന്ന മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

   സാഹചര്യ തെളിവുകളും സൈബർ തെളിവുകളും പരിശോധിച്ചാണ് കോടതി പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. ഐപിസി 302, 316, 449 എന്നീ വകുപ്പ് എന്നീ വകുപ്പുകൾ ആണ് പ്രതിക്ക് എതിരെ ചുമത്തിയിരുന്നത്. ഈ വകുപ്പുകൾ പ്രകാരം ഉള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സാഹചര്യത്തെളിവുകൾ ആയിരുന്നു പ്രധാനം. ഇതിനൊപ്പം സൈബർ തെളിവുകളും ഉണ്ടായിരുന്നു.

   കോൺട്രാക്ടർ ആയ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്ന ഉമ്മുസല്‍മയുമായി അടുപ്പത്തിലാവുന്നത്. ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. എന്നാല്‍, ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാനാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണ് കേസ്. കുഞ്ഞ് ജനിച്ചാൽ ഉണ്ടാകുന്ന മാനഹാനി കാരണം ആണ് കൃത്യം നടത്തിയത് എന്നാണ് പ്രതിയുടെ മൊഴി.

   ആദ്യം ഉമ്മുസല്‍മയെയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇത് കണ്ടുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ദില്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തി. തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍വേണ്ടി ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയും വീട്ടിന്റെ വാതിലുകള്‍ പൂട്ടി ചാവി വലിച്ചെറിയുകയുമായിരുന്നു.

   ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിന്നീട് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതി സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
   Published by:Jayesh Krishnan
   First published:
   )}