• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack | തൃശൂരില്‍ നടുറോഡില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ക്രൂര മര്‍ദനം; മുടി മുറിച്ചു

Attack | തൃശൂരില്‍ നടുറോഡില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ക്രൂര മര്‍ദനം; മുടി മുറിച്ചു

വാനിലെത്തിയ മുഖം മൂടിയിട്ട സംഘം സൈക്കിള്‍ ഇടിച്ചിടുകയും തെറിച്ചുവീണ വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയുമായിരുന്നു.

  • Share this:
    തൃശൂര്‍: ചാലക്കുടി മേലൂരില്‍ പട്ടാപ്പകല്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ക്രൂര മര്‍ദനം(Beaten). സൈക്കിളില്‍ യാത്ര ചെയ്യവേ വാനിലെത്തിയ സംഘം വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും തലമുടി(Hair) മുറിയ്ക്കുകയുമായിരുന്നു. കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാന്‍ പോയതായിരുന്നു കുട്ടി. മടങ്ങിവരുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.

    വാനിലെത്തിയ മുഖം മൂടിയിട്ട സംഘം സൈക്കിള്‍ ഇടിച്ചിടുകയും തെറിച്ചുവീണ വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയുമായിരുന്നു. മര്‍ദിച്ച ശേഷം മുടി മുറിച്ച് റോഡില്‍ ഇടുകയും ചെയ്തു. ഉടനെ തന്നെ സംഘം വാഹനവുമായി കടന്നുകളഞ്ഞു. പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു സംഭവം നടന്നത്.

    നിലത്ത് വീണ് പോയ പെണ്‍കുട്ടി ബോധം വന്നശേഷം ശബ്ദമുണ്ടാക്കിയതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊരട്ടി പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. മര്‍ദനത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

    Also Read-Sexual Assault | ഭർത്താവിന്റെ സ്ത്രീ സുഹൃത്തിനെ ഭാര്യ വാടകയ്ക്ക് ആളെ എടുത്ത് പീഡിപ്പിച്ചു

    കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞുകഴിയുകയാണ്. അമ്മയ്ക്കും മുത്തശ്ശിയ്ക്കും ഒപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രാഥമിക അേന്വഷണം നടത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

    Murder | വളര്‍ത്തുമകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

    ന്യൂഡല്‍ഹി: വളര്‍ത്തുമകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു(Murder). ഡല്‍ഹിയിലെ ഉത്തംനഗര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. വളര്‍ത്തുമകളെ രണ്ടാം ഭര്‍ത്താവ് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ പ്രതിയെ മര്‍ദിച്ച് അവശനാക്കിയിരുന്നു.

    Also read-Newborn found dead|പൂർണ ഗർഭിണികളായ രണ്ട് സ്ത്രീകൾ കിണറ്റിൽ ചാടി മരിച്ചു; നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ

    പ്രതിയെ പൊലീസ് ജനക്കൂട്ടത്തിനിടയില്‍ നിന്ന് മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. വെള്ളിയാഴചയാണ് ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഫോണ്‍കോള്‍ എത്തിയത്. പ്രതിയെ പോക്‌സോ കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

    എന്നാല്‍ രാത്രിയില്‍ ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മര്‍ദനത്തില്‍ തലയ്‌ക്കേറ്റ ഗുരുതരക്ഷതമാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു.
    Published by:Jayesh Krishnan
    First published: