നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഫേസ്ബുക്ക് വഴി സൗഹൃദം; പിന്നാലെ അശ്ലീല ചാറ്റ് നടത്തി പണം തട്ടിപ്പ്; അന്വേഷണം ആരംഭിച്ച് പൊലീസ്

    ഫേസ്ബുക്ക് വഴി സൗഹൃദം; പിന്നാലെ അശ്ലീല ചാറ്റ് നടത്തി പണം തട്ടിപ്പ്; അന്വേഷണം ആരംഭിച്ച് പൊലീസ്

    ആദ്യം സ്ത്രീയുടെ പേരിൽ ഫ്രണ്ട് റിക്വസ്റ്റ് അയക്കും. അത് സ്വീകരിച്ചാൽ മെസ്സഞ്ചറിൽ വീഡിയോ കാൾ വരും.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    മലപ്പുറം: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിംഗ് നടത്തി പണം തട്ടിയെടുക്കുന്നത് വ്യാപകമാകുന്നു. താനൂർ പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് ഉയർന്നിരിക്കുന്നത്.

    ആദ്യം സ്ത്രീയുടെ പേരിൽ ഫ്രണ്ട് റിക്വസ്റ്റ് അയക്കും. അത് സ്വീകരിച്ചാൽ മെസ്സഞ്ചറിൽ വീഡിയോ കാൾ വരും. വിളിച്ച സ്ത്രീ വസ്ത്രങ്ങൾ അഴിച്ചു മാറ്റുന്നതും അത് മറുവശത്ത് ഉള്ള ആൾ കാണുന്നതും ആയ വീഡിയോയും ഫോട്ടോയും സ്ക്രീൻ റെക്കോർഡ് ചെയ്യും. തുടർന്ന് അത് ഒരു അശ്ലീല വീഡിയോ ആയി എഡിറ്റ് ചെയ്ത് സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും അതിന്റെ സ്ക്രീൻ ഷോട്ട് പങ്ക് വെക്കുകയും ചെയ്യും.

    പിന്നീട് ആണ് ഭീഷണി. 10,000 രൂപ അവർ പറയുന്ന നമ്പറിലേക്ക് അയച്ചു കൊടുത്തില്ലെങ്കിൽ സ്ക്രീൻ ഷോട്ടും അശ്ലീല വീഡിയോയും കൂടുതൽ പേർക്ക് അയച്ചു കൊടുക്കും എന്നാണ് ഭീഷണി. ഒരാൾ മനഃപൂർവം അല്ലാതെ ആണെങ്കിലും ഇത്തരത്തിൽ ഉള്ള ഒരു അശ്ലീല ചാറ്റിംഗ് നടത്തിയത് മറ്റുള്ളവർ അറിഞ്ഞാൽ ഉണ്ടാകുന്ന മാനഹാനി ഓർത്ത് ആളുകൾ പണം കൊടുക്കും.

    ആദ്യം 10,000 രൂപ ആണ് ആവശ്യപ്പെടുക.അത് കൊടുത്താൽ വീണ്ടും പണം ആവശ്യപ്പെട്ടു സമാനമായ രീതിയിൽ ഭീഷണി വരും. താനൂരിൽ നിരവധി പേർ ഈ കെണിയിൽ പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പലതരത്തിൽ ആണ് ഭീഷണി വിലപേശൽ. ചിലരിൽ നിന്ന് രണ്ടും മൂന്നും തവണ ആയി 30,000 രൂപയിൽ ഏറെ വാങ്ങിയിട്ടുണ്ട്. പണം പെട്ടെന്ന് നൽകിയില്ലെങ്കിൽ ഫേസ്ബുക്ക് ഫ്രണ്ട്സിനും കുടുംബത്തിൽ ഉള്ളവർക്കും അയച്ചു കൊടുക്കും എന്ന് ആണ് ഭീഷണി. ഒട്ടുമിക്ക ആളുകളും ഈ ഭീഷണിക്ക് വഴങ്ങും.

    You may also like:കാസർഗോഡ് കടൽ തീരത്ത് തിമിംഗലത്തിന്റെ ജഡം

    തട്ടിപ്പിന് ഇരായയ പലരും വിഡിയോ കോളിൽ സ്ത്രീ പറയുന്നത് പോലെ പലതും ചെയ്തത് കൊണ്ട് പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല എന്നും പോലീസ് പറയുന്നു. കാവ്യ ഗുപ്ത എന്ന പേരിൽ ആണ് ഫ്രണ്ട് റിക്വസ്റ്റ് വന്നിട്ടുള്ളത്. പണം അയക്കാൻ തട്ടിപ്പുകാർ നൽകിയ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

    You may also like:'രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എലി വിഷം ആണെങ്കിൽ 20-20 ഫ്യൂരിടാൻ ആണ്, പാർട്ടികൾ പുനർവിചിന്തനത്തിന് തയ്യാറാകണം' - യൂത്ത് കോൺഗ്രസ് നേതാവ്

    ഉത്തർപ്രദേശിൽ നിന്നാണ് കോളുകൾ വരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം 50 ലധികം പേർ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട് എന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പ് സംഘം എവിടെ നിന്നാണ് ഇതെല്ലാം നടത്തുന്നത് എന്ന് കണ്ടെത്തുക എളുപ്പം അല്ല.

    പോലീസ് അന്വേഷണം തുടങ്ങി എന്ന് തട്ടിപ്പ് സംഘം അറിഞ്ഞാൽ ഒരു പക്ഷെ അവർ ഇപ്പോഴത്തെ വ്യാജ അക്കൗണ്ട് ഒഴിവാക്കിയേക്കും. ഏറെ വൈകാതെ മറ്റൊരു പേരിൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മറ്റൊരു ഫോൺ നമ്പർ നൽകി തട്ടിപ്പ് തുടരാൻ  സാധ്യത ഉണ്ടെന്ന് പോലീസ് കരുതുന്നു.

    അറിയാത്ത ആളുകളുടെ സൗഹൃദ റിക്വസ്റ്റുകൾ സ്വീകരിക്കുമ്പോഴും വീഡിയോ കാൾ സ്വീകരിക്കുമ്പോഴും ജാഗ്രത പുലർത്തണം എന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
    Published by:Naseeba TC
    First published:
    )}