പേര് ടൈപ്പിസ്റ്റ് ; ജോലി പെൺകുട്ടികളുടെ പേരിൽ സെക്സ് ചാറ്റ്; കുടുങ്ങിയത് മലയാളികൾ
പേര് ടൈപ്പിസ്റ്റ് ; ജോലി പെൺകുട്ടികളുടെ പേരിൽ സെക്സ് ചാറ്റ്; കുടുങ്ങിയത് മലയാളികൾ
ടൈപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും സെക്സ് ചാറ്റ് ജോലി ചെയ്യാനാവില്ലെന്നും അറിയിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തു
Last Updated :
Share this:
കൊച്ചി: ടൈപ്പിസ്റ്റ് വിസയുടെ (typist Visa) പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഏജന്റ് മലയാളികളെ കംബോഡിയയിലെ അന്താരാഷ്ട്ര സെക്സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്ന് പരാതി. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാരാണ് മലയാളികളെ തൊഴില്ത ട്ടിപ്പില്‍ കുടുക്കിയത്. കോന്നി സ്വദേശിയായ അരുണ്‍കുമാറെന്നയാള്‍ മൂന്ന് ലക്ഷം രൂപയോളം വാങ്ങിയാണ് ആളുകളെ കംബോഡിയക്ക് അയച്ചതെന്ന് തട്ടിപ്പ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ പാനായിക്കുളം മേത്താനം കാട്ടിലെപ്പറമ്പില്‍ വീട്ടില്‍ അന്‍ഷുല്‍മോന്‍ പറഞ്ഞു.
കംബോഡിയയിലെ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലുള്ള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്സ്ചാറ്റ്. ഇവിടെയെത്തിയ അന്‍ഷുല്‍ അടക്കമുള്ള നിരവധി പേര്‍ക്ക് യുവതികളുടെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ ഐഡി നല്കി വിദേശികളടക്കമുള്ളവരോട് സെക്സ്ചാറ്റിന് നിര്‍ബന്ധിച്ചു. ചാറ്റ് ചെയ്ത് അവരെ വീഴ്ത്തുകയെന്നതാണ് തങ്ങള്‍ക്ക് കിട്ടിയ ജോലിയെന്നും അന്‍ഷുല്‍ പറഞ്ഞു. ചാറ്റ് ചെയ്ത് ഒരാള്‍ ഏറ്റവും കുറഞ്ഞത് 30 ഡോളറെങ്കിലും കമ്പനിക്ക് നേടിക്കൊടുക്കണമെന്ന് ടാർഗറ്റ് വെച്ചതായും അന്‍ഷുല്‍ പറഞ്ഞു.
മലയാളികളടക്കം നിരവധി പേരാണ് ഇങ്ങനെ അന്താരാഷ്ട്ര സെക്സ്ചാറ്റ് സംഘത്തിന്റെ വലയില്‍പെട്ടിരിക്കുന്നത്. ടൈപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും സെക്സ് ചാറ്റ് ജോലി ചെയ്യാനാവില്ലെന്നും അറിയിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തുവെന്ന് അന്‍ഷുല്‍ പറയുന്നു.
കംബോഡിയയിലെ ഇന്ത്യന്‍ എംബസിയെ കാര്യങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. കംബോഡിയ പൊലീസിനേയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പിന്നീട് രക്ഷപ്പെട്ട് പോരുകയായിരുന്നുവെന്നും അന്‍ഷുല്‍ പറഞ്ഞു. അന്ഷുലിന്റെ പരാതിയില്‍ ബിനാനിപുരം പൊലീസ് കേസെടുത്തു.
വിവാഹ നിശ്ചയത്തിന് ശേഷം സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; യുവതി ആത്മഹത്യ ചെയ്തു, പ്രതിശ്രുത വരന് അറസ്റ്റില്‍
കൊല്ലം ഓടനാവട്ടം മുട്ടടയില്‍ വിവാഹം നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന് അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിനെ തുടര്‍ന്ന് 2 മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പൂയപ്പള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്.
ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം കോളനിയിലെ സന്ധ്യാഭവനിൽ സന്ധ്യ എന്ന 22കാരി ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ 27 ന് വീട്ടിനുള്ളിലെ കിടപ്പു മുറിയിലാണ് സന്ധ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യയുമായി പ്രണയത്തിലായിരുന്ന അനീഷാണ് വേഗം വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്.
ആറു മാസത്തിന് ശേഷം വിവാഹം നടത്താൻ പിന്നീട് ഇരുവീട്ടുകാരും നിശ്ചയിച്ചു. സ്ത്രീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞിരുന്ന അനീഷ് നിശ്ചയത്തിന് ശേഷം നിലപാട് മാറ്റി. സ്ത്രീധനവും ബൈക്കും വേണമെന്നാവശ്യപ്പെട്ട് നിരന്തരം സന്ധ്യയുമായി അനീഷ് വഴക്കിടാന്‍ തുടങ്ങി. സന്ധ്യ മരിക്കുന്നതിന് മുന്‍പും ഇരുവരും തമ്മില്‍ ഫോണിലൂടെ തര്‍ക്കമുണ്ടായതായി കണ്ടെത്തിയിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാക്കുറിപ്പും , മൊബൈൽ ഫോണും തെളിവായി. സന്ധ്യ തൂങ്ങി മരിച്ച ദിവസം അനീഷ് 12 പ്രാവശ്യം സന്ധ്യയെ ഫോൺ ചെയ്തതായി പോലീസ് കണ്ടെത്തി. ഒളിവില്‍പോയ അനീഷ് പിന്നീട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.