ഹോംസ്റ്റേയുടെ മറവിൽ സെക്സ് റാക്കറ്റ്; വർക്കലയിലെ 'മഞ്ഞ'യെ പൊലീസ് പൊക്കി

അഭിലാഷിന്റെ പേരിൽ വാടകയ്ക്കെടുത്ത് കെട്ടിടത്തിൽ 'യെല്ലോ' എന്ന പേരിലാണ് ഇവർ ഹോം സ്റ്റേ നടത്തി വന്നിരുന്നത്.

News18 Malayalam | news18
Updated: January 22, 2020, 9:52 AM IST
ഹോംസ്റ്റേയുടെ മറവിൽ സെക്സ് റാക്കറ്റ്; വർക്കലയിലെ 'മഞ്ഞ'യെ പൊലീസ് പൊക്കി
varkala Sex Racket
  • News18
  • Last Updated: January 22, 2020, 9:52 AM IST
  • Share this:
വർക്കല: ഹോം സ്റ്റേയുടെ മറവിൽ സെക്സ് റാക്കറ്റ് നടത്തി വരികയായിരുന്ന എട്ടംഗ സംഘം അറസ്റ്റിൽ. വർക്കല കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്ക്കെടുത്താണ് ഇവർ ഹോം സ്റ്റേ നടത്തി വന്നിരുന്നത്. ഇടവ സ്വദേശി ബിന്ദു (45), പുന്നക്കുളം സ്വദേശി സുധീർ (46), കല്ലറ പാങ്ങോട് സ്വദേശി സജു (35), നിഷാദ് (35), ജിഷ്ണു (22), അഭിലാഷ് (30), രാജി (45), ദീപ (26) എന്നിവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

അഭിലാഷിന്റെ പേരിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിൽ 'യെല്ലോ' എന്ന പേരിലാണ് ഇവർ ഹോം സ്റ്റേ നടത്തി വന്നിരുന്നത്. ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യം നടക്കുന്നുവെന്ന പരാതിയുമായ നാട്ടുകാരാണ് ആദ്യം രംഗത്തെത്തിയത്. കോളജ് വിദ്യാർഥികളടക്കം സ്ഥലത്തു വന്നു പോകുന്നുവെന്ന പരാതി ശക്തമായതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Also Read-വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെ അധിക്ഷേപിച്ചതായി പരാതി; മലപ്പുറത്ത് ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

വർക്കല എസ് ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് പെൺവാണിഭ സംഘത്തെ വലയിലാക്കുകയായിരുന്നു. ബിന്ദുവും ഗിരീഷ് എന്ന് പേരുള്ള ഒരാളുമാണ് സംഘത്തിന് നേതൃത്വം നൽകുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വീട്ടിൽ പരിശോധന നടന്ന സമയം ഗിരീഷ് ഇവിടെ ഉണ്ടായിരുന്നില്ല. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഘത്തെക്കുറിച്ചുള്ള സൂചനകൾ വളരെ നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു.. ഇതിനെ തുടർന്ന് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

ഇവരുടെ പക്കൽ നിന്ന് ഒരു കാറും രണ്ട് ബൈക്കുകളും 30000 രൂപയും ഏഴോളം മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
First published: January 22, 2020, 9:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading