• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഇടയനോടൊപ്പം ഒരു ദിവസം' പരിപാടിയിലും ഫ്രാങ്കോയുടെ പീഡനമെന്ന് മൊഴി

News18 Malayalam
Updated: August 12, 2018, 12:34 PM IST
'ഇടയനോടൊപ്പം ഒരു ദിവസം' പരിപാടിയിലും ഫ്രാങ്കോയുടെ പീഡനമെന്ന് മൊഴി
News18 Malayalam
Updated: August 12, 2018, 12:34 PM IST
കോട്ടയം: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി അന്വേഷണസംഘം.

'ഇടയനോടൊപ്പം ഒരു ദിവസം' എന്നപേരില്‍ നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത കന്യാസ്ത്രീകള്‍ക്കും ബിഷപ്പില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായെന്നു കാട്ടി നിരവധി പരാതികള്‍ ലഭിച്ചെന്ന് വൈദികരാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.

ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറില്‍ എത്തിയതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ പരിപാടി സംഘടിപ്പിച്ചത്.

കന്യാസ്ത്രീകളെ ഓരോരുത്തരെയായി ബിഷപ്പിന്റെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നതായും പറയപ്പെടുന്നു. ഇതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്തെത്തിയതോടെ പ്രാര്‍ത്ഥനാ സംഗമം നിര്‍ത്തിവെച്ചിരുന്നു. പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ദ്ധരാത്രിയിലും ബിഷപ്പ് കന്യാസ്ത്രീകളെ വിളിപ്പിച്ചിരുന്നതായും മദര്‍സുപ്പിരയറും അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് 46 ദിവസമായെങ്കിലും ഇതുവരെ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറാകത്തതിനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അതേസമയം ഇന്ന് ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന.

First published: August 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...