• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Abuse | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; വൈദികന്‍ അറസ്റ്റില്‍

Sexual Abuse | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; വൈദികന്‍ അറസ്റ്റില്‍

അറസ്റ്റിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഫാ.ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • Last Updated :
  • Share this:
    പ്രായപൂര്‍ത്തിയാകാത്ത  ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍ . പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ഫാദര്‍ ജോസഫ് കൊടിയനെ(63)യാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ സെന്‍റ്.തോമസ് ഇടവക  വികാരിയാണ് ഇയാള്‍. അറസ്റ്റിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഫാ.ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസ്ചാര്‍ജ് ആയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

    ആശ്രമത്തിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മലയാളി പാസ്റ്റർ അറസ്റ്റിൽ


    മുംബൈ: പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മലയാളി പാസ്റ്റർ നവി മുംബൈയിൽ അറസ്റ്റിലായി. സീവുഡിലെ ബേത്തൽ ഗോസ്പൽ പെന്റകോസ്റ്റൽ ചർച്ചിലെ പാസ്റ്റർ രാജ്കുമാർ യേശുദാസനെയാണ് (53) പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിൽ താമസിച്ചുവരുന്ന പെൺകുട്ടികളെയാണ് രാജ്കുമാർ യേശുദാസൻ ലൈംഗികമായി ചൂഷണം ചെയ്തത്. താനെ ജില്ല വനിത, ശിശുക്ഷേമ വകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.

     Also Read- കോഴിക്കോട് ഹോംനഴ്‌സിങ്ങിന്റെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ

    വിവിധ സ്ഥലങ്ങളിലെ ദരിദ്രകുടുംബങ്ങളിലെ 12 പെൺകുട്ടികളടക്കം 45 പേരാണ് ഇപ്പോൾ ആശ്രമത്തിൽ അന്തേവാസികളായിട്ടുള്ളത്. പല കാരണങ്ങൾ പറഞ്ഞ് പെൺകുട്ടികളെ മുറിയിലെത്തിച്ചാണ് രാജ്കുമാർ യേശുദാസൻ പീഡനം നടത്തിയത്. അധികൃതർ നടത്തിയ കൌൺസിലിങ്ങിലാണ് പെൺകുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പരാതി ലഭിച്ചതോടെ ശിശുക്ഷേമ വകുപ്പ് അധികൃതർ ആശ്രമത്തിലെത്തി കുട്ടികളിൽനിന്ന് മൊഴിയെടുക്കുകയായിരുന്നു. 14കാരിയായ പെൺകുട്ടിയാണ് ആദ്യമായി പീഡന ആരോപണം ഉന്നയിച്ചത്. ഇതേത്തുടർന്ന് ആശ്രമത്തിലെ അന്തേവാസികൾക്കിടയിൽ ശിശുക്ഷേപമ അധികൃതർ മൊഴിയെടുപ്പ് നടത്തിയത്.
    Published by:Arun krishna
    First published: