• HOME
  • »
  • NEWS
  • »
  • crime
  • »
  • ആദിവാസി കോളനിയിലെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; 52 കാരനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ആദിവാസി കോളനിയിലെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; 52 കാരനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

കടുത്ത മാനസിക സമ്മർദ്ദത്തിലായ വിദ്യാർത്ഥിനികളെ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

സത്യചന്ദ്രൻ

സത്യചന്ദ്രൻ

  • Share this:
തിരുവനന്തപുരം: ആദിവാസി കോളനിയിലെ പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. വിതുരയിലാണ് സംഭവം. മാതാപിതാക്കൾ ജോലിയ്ക്ക് പോയ സമയങ്ങളിലാണ് കല്ലാർ സ്വദേശിയായ സത്യചന്ദ്രൻ(52) ആദിവാസി കോളനിയിലെ സ്കൂൾ വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കിയത്.

കഴിഞ്ഞ കുറെ നാളായി ഇയാൾ സ്കൂൾ വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയിരുന്നു. എന്നാൽ പേടി കാരണം കുട്ടികൾ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. കടുത്ത മാനസിക സമ്മർദ്ദത്തിലായ വിദ്യാർത്ഥിനികളെ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

മാനസിക സമ്മർദ്ദത്തിലായ കുട്ടികളെ കൗണ്സിലിംഗിന് വിധേയമാക്കാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനികൾ പീഡനം തുറന്ന് പറഞ്ഞത്.

ഇക്കാര്യം സാമൂഹ്യ പ്രവർത്തകർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായി. ഇതോടെ കല്ലാർ സ്വദേശി സത്യചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് വിതുര സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്ത്രീകളോടും കുട്ടികളോടും അപമര്യാദയായി പെരുമാറിയതിന് ഇയാൾക്കെതിരെ നേരത്തേയും ആരോപണമുണ്ട്.
Published by:Naseeba TC
First published: