നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Sexual Abuse | ഏഴുവയസുകാരനോട് ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ

    Sexual Abuse | ഏഴുവയസുകാരനോട് ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ

    പ്രതി കുട്ടിക്ക് മിഠായി നൽകി സ്വന്തം വീട്ടിലെത്തിച്ചാണ് ലൈംഗികമായി ചൂഷണം ചെയ്തത്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

    John_arrest

    John_arrest

    • Share this:
      കൊ​ല്ലം: ഏഴു വയസുള്ള ആൺകുട്ടിയോട് ലൈം​ഗി​കാ​തി​ക്ര​മം (Sexual Abuse) ന​ട​ത്തി​യ ആ​ളെ പൊ​ലീ​സ് (Kerala Police)​ പി​ടി​കൂടി. കൊല്ലം (Kollam) പ​ള്ളി​ത്തോ​ട്ടം വാ​ടി വ​യ​ലി​ല്‍ പു​ര​യി​ട​ത്തി​ല്‍ ജോ​ണ്‍ (50) ആ​ണ് ​ പി​ടി​യി​ലാ​യ​ത്. പള്ളിത്തോട്ടം സ്വദേശിയായ ഏ​ഴു വ​യസു​കാ​ര​നാ​ണ് അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മുതലാണ് ജോൺ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ തുടങ്ങിയത്. മിഠായിയും ചോക്ലേറ്റും നൽകി വശത്താക്കിയാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്.

      പ്രതി കുട്ടിക്ക് മിഠായി നൽകി സ്വന്തം വീട്ടിലെത്തിച്ചാണ് ലൈംഗികമായി ചൂഷണം ചെയ്തത്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് നടത്തിയ അന്വേഷണത്തിലാണ് ജോൺ ലൈംഗികമായി ഉപദ്രവിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ മാതാവ് പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

      സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പ​ള്ളി​ത്തോ​ട്ടം ഇ​ന്‍​സ്​​പെ​ക്ട​ര്‍ ആ​ര്‍. ഫ​യാ​സിന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസ് അന്വേഷിച്ച പൊലീസ് സംഘത്തിൽ സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍​മാ​രാ​യ വി.​എ​ന്‍. ജി​ബി, അ​നി​ല്‍ ബേ​സി​ല്‍, ഹി​ലാ​രി​യോ​സ്, എ.​എ​സ്.​ഐ കൃ​ഷ്ണ​കു​മാ​ര്‍, സി.​പി.​ഒ മാ​രാ​യ സ്​​​ക്ലോ​ബി​ന്‍, അ​നീ​ഷ് എ​ന്നി​വ​രും ഉണ്ടായിരുന്നു. കൊല്ലത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

      മലപ്പുറത്ത് യുവതിയെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

      മലപ്പുറം: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമം. മലപ്പുറം ജില്ലയിലെ മൂത്തേടത്താണ് സംഭവം. യുവതിയെ ആക്രമിക്കാൻ ശ്രമിച്ച മൂത്തേടം സ്വദേശി കറുമ്ബശ്ശേരി ഷണ്‍മുഖദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

      Also Read- Malappuram | മലപ്പുറത്ത് പതിനാലുകാരിയെ ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ

      കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മരത്തിന്‍കടവ് സ്വദേശിയായ 40കാരിയെ ഷൻമുഖദാസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ പിന്നാലെ വന്ന ഇയാൾ, ആൾത്താമസമില്ലാത്ത പ്രദേശത്ത് എത്തിയപ്പോൾ യുവതിയെ കടന്നു പിടിക്കുകയും റബർതോട്ടത്തിലേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. യുവതിയെ ഇയാൾ മർദ്ദിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ ഷൺമുഖദാസിൽനിന്ന് കുതറിമാറിയ യുവതി ഓടിരക്ഷപെടാൻ ശ്രമിച്ചു. എന്നാൽ പിന്നാലെ എത്തി ഇയാൾ വീണ്ടും യുവതിയെ കടന്നു പിടിച്ചു.

      യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സമീപത്ത് ആടിനെ തീറ്റുകയായിരുന്ന രണ്ട് പ്രദേശവാസികൾ ഓടിയെത്തി. ഇവരെ കണ്ടതോടെ പ്രതി ഓടിരക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. അക്രമിയെ കുറിച്ച് യുവതി നൽകിയ വിവരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ മുമ്പും സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നിലമ്ബൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
      Published by:Anuraj GR
      First published:
      )}