• HOME
  • »
  • NEWS
  • »
  • crime
  • »
  • കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം; ഒരു ദിവസം നാലു കേസുകളിൽ വിധി പറഞ്ഞ് ഇടുക്കി POCSO അതിവേഗ കോടതി

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം; ഒരു ദിവസം നാലു കേസുകളിൽ വിധി പറഞ്ഞ് ഇടുക്കി POCSO അതിവേഗ കോടതി

ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറായ പ്രതി വിമലിന് 81 വർഷം തടവും 31000 രൂപ പിഴയും കോടതി വിധിച്ചു. 10 വയസുള്ള ആൺകുട്ടിക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിൽ അയൽ വാസിയായ പ്രതിക്ക് 40 വർഷം തടവു വിധിച്ചു

  • Last Updated :
  • Share this:
    ഇടുക്കി: കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് നാലു വ്യത്യസ്ത കേസുകളിൽ ഇടുക്കി പോക്സോ അതിവേഗ കോടതി വിധി പറഞ്ഞു. ഇടുക്കി , രാജക്കാട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ശനിയാഴ്ച കോടതി വിധി പറഞ്ഞത്.

    ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറായ പ്രതി വിമലിന് 81 വർഷം തടവും 31000 രൂപ പിഴയും കോടതി വിധിച്ചു. 10 വയസുള്ള ആൺകുട്ടിക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിൽ അയൽ വാസിയായ പ്രതിക്ക് 40 വർഷം തടവു വിധിച്ചപ്പോൾ 15 വയസുള്ള പെൺകുട്ടിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി തങ്കത്തിന് 12 വർഷം തടവും 20000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

    ആറു വയസുള്ള ആൺകുട്ടിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമ കേസിൽ അയൽവാസിയായ പ്രതിക്ക് 37 വർഷത്തെ തടവും 20000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.  പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സനീഷ് ഹാജരായി.

    ബാർബർ ഷോപ്പിലെത്തിയ പതിനാലുകാരനെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

    ബാർബർ ഷോപ്പിൽ മുടി മുറിക്കാനെത്തിയ പതിന്നാലുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. അശ്ലീല ദൃശ്യങ്ങൾ കാട്ടിയാണ് പതിന്നാലുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിശ്വനാഥപുരം രാജീവ് ഭവനില്‍ രാജീവിനെ കുമളി പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കിയിലെ കുമളിയിലാണ് സംഭവമുണ്ടായത്. മുടി മുറിക്കാനായി ഷോപ്പിലെത്തിയ കുട്ടിയെ തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി അശ്ലീലദൃശ്യങ്ങൾ കാണിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

    മുടി മുറിക്കാനായി എത്തിയ കുട്ടിയെ ബൈക്കില്‍ വിളിച്ച്‌ കയറ്റി പ്രതി വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെവെച്ച് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ ബലം പ്രയോഗിച്ച്‌ കാണിക്കുകയും കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. മാതാപിതാക്കള്‍ പൊലീസിൽ നല്‍കിയ പരാതിയിലാണ് രാജീവ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    പരിശീലനത്തിന്‍റെ പേരില്‍ വിദ്യാര്‍ഥിനികളെ ബോധപൂര്‍വം സ്പര്‍ശിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍

    പരിശീലനത്തിന്‍റെ മറവില്‍ വിദ്യാര്‍ഥിനികളുടെ ശരീര ഭാഗങ്ങളില്‍ ബോധപൂര്‍വം സ്പര്‍ശിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ നഗരത്തിലെ സുഗുണപുരം ഈസ്റ്റ് സര്‍ക്കാര്‍ ഹൈസ്കൂളിലെ കായിക അധ്യാപകനായ വാല്‍പാറ സ്വദേശി പ്രഭാകരനാണ് പിടിയിലായത്. അധ്യാപകന്റെ മോശം പ്രവര്‍ത്തി കുട്ടികള്‍ വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ ഉപരോധിച്ചതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    ഒരാഴ്ച മുന്‍പാണ് പ്രഭാകരന്‍  സുഗുണപുരം സ്കൂള്‍ കായിക അധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതല്‍ ഇയാള്‍ പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങിയെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാന്‍ കഴിയാതായതോടെ കുട്ടികള്‍ പ്രധാന അധ്യാപികയെ വിവരമറിയിച്ചു. നടപടിയെടുക്കുന്നതിനു പകരം കുട്ടികളെ ആശ്വസിപ്പിച്ച് മടക്കി അയയ്ക്കുകയാണ് അധ്യാപിക ചെയ്തത്. ഇതോടെ കുട്ടികള്‍ വീട്ടില്‍ വിവരമറിയിച്ചു. ഇന്നലെ രാവിലെ മാതാപിതാക്കള്‍ പ്രതിഷേധവുമായി സ്കൂളിലെത്തി.

    കോയമ്പത്തൂര്‍ ഡിസിപി സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും രക്ഷിതാക്കള്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. കായിക അധ്യാപകനെതിരെയും പ്രധാന അധ്യാപികയ്ക്കെതിരെയും നടപടിയെടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് രക്ഷിതാക്കള്‍ ആവര്‍ത്തിച്ചതിനെ  തുടര്‍ന്ന് ആര്‍ഡിഒ സ്ഥലത്തെത്തി.
    Published by:Anuraj GR
    First published: