• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പതിമൂന്നുകാരിയെ നിരവധി തവണ പീഡനത്തിനിരയാക്കി; അതിഥി തൊഴിലാളി അറസ്റ്റില്‍

Arrest | പതിമൂന്നുകാരിയെ നിരവധി തവണ പീഡനത്തിനിരയാക്കി; അതിഥി തൊഴിലാളി അറസ്റ്റില്‍

പെണ്‍കുട്ടിയെ നിരവധി തവണ വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തില്‍ വച്ചും, വാഹനത്തില്‍ കൊണ്ടു പോകുന്ന വഴിക്കും പീഡിപ്പിച്ചിരുന്നു.

  • Last Updated :
  • Share this:
    ഇടുക്കി : പതിമൂന്നുകാരിയെ നിരവധി തവണ പീഡിപ്പിച്ച അതിഥി തൊഴിലാളിയായ അറസ്റ്റില്‍. ആസംകാരനായ അംസര്‍ അലിയെയാണ് പൊലീസ് പിടികൂടിയത്.

    അസം സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബമാണ് കുട്ടിയെ കാണുന്നില്ലെന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായ വിവരം അറിയുന്നത്.

    പെണ്‍കുട്ടിയെ നിരവധി തവണ വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തില്‍ വച്ചും, വാഹനത്തില്‍ കൊണ്ടു പോകുന്ന വഴിക്കും പീഡിപ്പിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നല്‍കി.

    മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടയം പാലക്കാട് വഴി പെണ്‍കുട്ടിയെ കടത്തികൊണ്ട് പോയതായി പൊലീസിന് വിവരം ലഭിച്ചു. പാലക്കാടെത്തിയ അന്വേഷണസംഘം പ്രതിയേയും കുട്ടിയേയും കണ്ടെത്തുകയായിരുന്നു.

    പോക്‌സോ, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരം കേസെടുത്ത  ശേഷം  പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    അഞ്ച് വയസുകാരിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി

    ഭോപാല്‍: മധ്യപ്രദേശിലെ(Madhyapradesh) ഹോഷാംഗാബാദ് ജില്ലയില്‍ കാണാതായ അഞ്ചുവയസുകാരിയെ(5 year old girl) ബലാത്സംഗം(Rape) ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സൊഹാഗ്പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അഞ്ചുവയസ്സുകാരിയുടെ മൃതദേഹമാണ് സ്വന്തം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തിയത്.

    പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്. ബന്ധുക്കള്‍ വീടിന് സമീപത്തെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെയാണ് വീടിന്റെ ടെറസില്‍ തുണിയില്‍ പൊതിഞ്ഞനിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

    സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
    Published by:Karthika M
    First published: