നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Abuse | പെൺകുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളിൽ ഇടുക്കിയിൽ രണ്ടുപേർ അറസ്റ്റിൽ

  Sexual Abuse | പെൺകുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളിൽ ഇടുക്കിയിൽ രണ്ടുപേർ അറസ്റ്റിൽ

  ഒരുമിച്ച് താമസിച്ച് വരുന്നതിനിടെ മറ്റൊരു യുവതിയുമായി പ്രതി പ്രണയത്തിലാവുകയും വിവാഹം കഴിയ്ക്കുകയും ചെയ്തതോടെയാണ് പതിനേഴുകാരി പരാതിയുമായി എത്തിയത്..

  Idukki_Pocso_arrest

  Idukki_Pocso_arrest

  • Share this:
   പ്രിൻസ് ജെയിംസ്

   ഇടുക്കി: വണ്ടിപ്പെരിയാറിലെ തോട്ടം മേഖലകളില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പതിവാകുന്നു. വ്യത്യസ്ഥ സംഭവങ്ങളിലായി, പെണ്‍കുട്ടികളെ പീഡിപ്പിച്ച (Sexual Abuse) കേസുകളില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകര്‍ത്തുകയും പീഡിപ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് (Pocso Case) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

   പീരുമേട്ടിലെ വിവിധ തോട്ടം മേഖലകളില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുടര്‍ കഥയാവുകയാണ്. പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മത്തായിമൊട്ട സ്വദേശി വിഷ്ണു അറസ്റ്റിലായി. കുട്ടിയുമായി പ്രണയത്തിലായിരുന്ന വിഷ്ണു, വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത്, വീട്ടില്‍ എത്തി പീഡിപ്പിയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

   മൂന്ന് വര്‍ഷക്കാലം പ്രണയം നടിച്ച് കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഡൈമുക്ക് സ്വദേശി ശരണ്‍ രാജും അറസ്റ്റിലായി. അണക്കരയ്ക്ക് സമീപം മുറിയെടുത്ത്, ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു യുവതിയുമായി ശരണ്‍ രാജ് പ്രണയത്തിലാവുകയും വിവാഹം കഴിയ്ക്കുകയും ചെയ്തു. ഇതോടെയാണ് പതിനേഴുകാരി പരാതിയുമായി എത്തിയത്.

   16കാരിയെ ഭീഷണിപെടുത്തി നഗ്ന ചിത്രം പകര്‍ത്തുകയും പീഡിപ്പിയ്ക്കുകയും, ചിത്രം പ്രചരിപ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ പശുമല സ്വദേശിയായ ഷിബു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പീരുമേട്ടിലെ തോട്ടം മേഖകളില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടര്‍കഥയാവുകയാണ്.

   Nude Photo | വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചു; മറ്റൊരു യുവതിയും സഹായിയും പിടിയിൽ

   തിരുവനന്തപുരം: വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയും സഹായിയായ യുവാവും പിടിയിൽ. കാഞ്ഞിരംപാറ സ്വദേശി സൗമ്യയെ(32)യാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചു നൽകിയ ഇടുക്കി സ്വദേശി മിബിൻ ജോസഫും അറസ്റ്റിലായിട്ടുണ്ട്. മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് വൻ തട്ടിപ്പാണ് സൗമ്യ നടത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. യുവാക്കളുമായി ചങ്ങാത്തം സ്ഥാപിക്കുകയും, സോഷ്യൽ മീഡിയയിലൂടെ അശ്ലീല ചാറ്റിങ് നടത്തുകയുമാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് ഇവരുടെ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉപയോഗിച്ച് ഇവരുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയുമാണ് ചെയ്തിരുന്നത്. മുൻ സുഹൃത്തിന്‍റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങളാണ് ഇവർ പ്രചരിപ്പിച്ചത്. മുൻ സുഹൃത്തിന്‍റെ ദാമ്പത്യ ബന്ധം തകർക്കുകയാണ് സൗമ്യ ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറയുന്നു.

   Also Read- Crime news | ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് പീഡനത്തിന് ഇരയാക്കിയ 21കാരൻ അറസ്റ്റിൽ

   നിരവധി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ് ആപ്പ് അക്കൗണ്ടുകൾ വഴി തിരുവനന്തപുരം സ്വദേശിനിയായ ഒരു യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വിവരം ശ്രദ്ധയിൽപ്പെട്ട യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ അന്വേഷണം സൈബർ സെൽ ഏറ്റെടുത്തതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. നഗ്നചിത്രം പ്രചരിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ ഉടമകളിലേക്ക് അന്വേഷണം എത്തിയത് വഴിത്തിരിവായി.

   മുൻ സുഹൃത്തിനോടുള്ള ദേഷ്യം കാരണം അയാളുടെ ദാമ്പത്യ ജീവിതം തകർക്കുകയായിരുന്നു സൗമ്യയുടെ ലക്ഷ്യം. ഇതിനായി ആദ്യം അവർ നൂറോളം യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി. അശ്ലീല ചാറ്റിങ്ങിലൂടെയും നഗ്നദൃശ്യങ്ങൾ അയച്ചുനൽകിയുമാണ് സൗമ്യ യുവാക്കളെ വലയിലാക്കിയത്. വീഡിയോ ചാറ്റിൽ സ്വകാര്യഭാഗങ്ങൾ ഉൾപ്പടെ നഗ്ന ദൃശ്യങ്ങൾ സൗമ്യ കാണിക്കുകയും ചെയ്തിരുന്നു. അതിനുശേഷം യുവാക്കളുടെ ഫോൺ നമ്പരും മറ്റും ഉപയോഗിച്ച് വാട്സാപ്പിലും ഫേസ്ബുക്കിലും വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചു. തുടർന്ന് ഈ പ്രൊഫൈലുകൾ വഴി മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു. വീട്ടമ്മയുടെ കുടുംബത്തിൽ നടന്ന പല ചടങ്ങുകളിലെയും ചിത്രങ്ങൾ എഡിറ്റ് ചെയ്താണ് എഡിറ്റിങ്ങ് അറിയാവുന്ന സൗമ്യ പ്രചരിപ്പിച്ചിരുന്നത്. സംഭവം പൊലീസ് കേസായാൽ അന്വേഷണം, ചിത്രം പ്രചരിപ്പിച്ച യുവാക്കളിൽ ഒതുങ്ങുമെന്നായിരുന്നു സൗമ്യ കരുതിയിരുന്നത്.

   എന്നാൽ പൊലീസ് സൈബർ സെൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ സൗമ്യയുടെ പങ്ക് പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കാൻ ഇവരെ സഹായിച്ച ഇടുക്കി കട്ടപ്പന സ്വദേശി മിബിൻ ജോസഫിനെ (24) പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് സൗമ്യയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈബർ പൊലീസിന് ലഭിച്ചത്. സൈബർ ഡി.വൈ.എസ്.പി ശ്യാം ലാൽ, ഇൻസ്‌പെക്ടർ സിജു കെ.എൽ എന്നിവരുടെ നേതൃത്വത്തിലായിരുന്ന അന്വേഷണം നടന്നത്. പ്രതികൾക്കെതിരെ ഐടി വകുപ്പ് ഉൾപ്പടെ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}