വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന വനിതാ ഡോക്ടറുടെ ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് കുറ്റാരോപിതനായ മലയിന്‍കീഴ് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എ. വി സൈജുവിനെ ചുമതലയില്‍ നിന്ന് മാറ്റി. പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമാണു പരാതി. റൂറൽ എസ്പിയുടെ ഓഫിസിലെ വനിതാ സെല്ലിൽ ഡോക്ടർ ശനിയാഴ്ച മൊഴി നൽകിയിരുന്നു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റാണ് എ.വി.സൈജു.
Also Read- പൊലീസ് അസോസിയേഷന് ജില്ലാ നേതാവിനെതിരെ വനിതാ ഡോക്ടറുടെ പീഡന പരാതി
വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ൽ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു.
ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു. തുടർന്നു ഭർത്താവ് ബന്ധം ഉപേക്ഷിച്ചു. ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുൾപ്പെടെ കാണിച്ച് കഴിഞ്ഞ 8ന് റൂറൽ എസ്പിക്കു പരാതി നൽകി. നടപടി വൈകിയതിനാൽ ഡിജിപിക്കും പരാതി നൽകി. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നാണു സൈജുവിന്റെ വിശദീകരണം.
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്മക്കളെ ഉപേക്ഷിച്ചു പോയ യുവതി സുഹൃത്തിനൊപ്പം അറസ്റ്റില്‍
തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത 2 പെൺമക്കളെ ഉപേക്ഷിച്ച് മുപ്പതുകാരനൊപ്പം പോയ നാല്‍പ്പത്തിനാലുകാരിയും യുവാവും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂര്‍ കാരാന്തല എംഎസ് കോട്ടേജ് ഇടവിളാകം വീട്ടിൽ എസ് മിനിമോൾ(44), കാച്ചാണി ഊന്നംപാറ ഷൈജു ഭവനിൽ ജെ ഷൈജു(30, ജിംനേഷ്യം ട്രൈനർ) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.
മിനിമോളുടെ നെയ്യാറ്റിൻകര സ്വദേശിയായ ഭർത്താവ് 9 വർഷമായി ഗൾഫിലാണ്. ഗൾഫിൽ നിന്നും ഇന്നലെ നാട്ടിൽ എത്തിയ ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് വലിയമല പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മിനിമോളും ഷൈജുവും അറസ്റ്റിലായത്.
അഞ്ച് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. 5 ദിവസം മുൻപാണ് ഇരുവരും വീട് വിട്ടിറങ്ങിയതെന്നും ഇക്കഴിഞ്ഞ 17ന് കാച്ചാണിയിലെ ഒരു ഓഡിറ്റോറിയത്തിൽ വച്ച് മിനിമോളും ഷൈജുവും വിവാഹിതരായെന്നും പൊലീസ് അറിയിച്ചു. മിനിമോൾക്ക് 11ഉം 13ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ഉള്ളത് എന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി. മിനിമോളെ കോടതി റിമാൻഡ് ചെയ്തു. ഷൈജുവിനെ ജാമ്യത്തിൽ വിട്ടു.
ഐസിയുവിൽ കഴിഞ്ഞ 58കാരന് കൂട്ടിരിക്കാനെത്തിയ ഭാര്യ യുവാവിനൊപ്പം പോയതായി പരാതി
കോട്ടയം മെഡിക്കൽ കോളേജിൽ (Medical College Hospital Kottayam) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന (ICU) അന്‍പത്തിയെട്ടുകാരനായ ഭര്‍ത്താവിന് കൂട്ടിരിക്കാനെത്തിയ നാല്‍പ്പത്തിനാലുകാരിയായ ഭാര്യ യുവാവിനൊപ്പം കടന്നതായി പരാതി. ചികിത്സക്കുശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്.
ഇയാൾ അൾസർ ബാധിച്ച് ജനുവരി 17 മുതൽ 26വരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൂട്ടിരിക്കാനെത്തിയ ഭാര്യ, മറ്റൊരു രോഗിയുടെ സഹായത്തിനെത്തിയ അടൂർ സ്വദേശിയായ യുവാവുമായി ഇവിടെ വച്ച് പരിചയത്തിലായി.
26ന് ഭർത്താവിനെ വാർഡിലേക്കു മാറ്റിയ ശേഷമാണ് വീട്ടമ്മ യുവാവിനൊപ്പം കടന്നത്. ചികിത്സക്കായി ബന്ധുക്കൾ നൽകിയ പണം ഉൾപ്പെടെ ഇവർ കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു.നാട്ടിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം പിൻവലിച്ചതായും പരാതിയിൽ ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.