• HOME
  • »
  • NEWS
  • »
  • crime
  • »
  • രോഗിയെ പരിചരിക്കാനായി മുറിയിലെത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; കൂട്ടിരിപ്പുകാരന്‍ പിടിയില്‍

രോഗിയെ പരിചരിക്കാനായി മുറിയിലെത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; കൂട്ടിരിപ്പുകാരന്‍ പിടിയില്‍

പരാതിയെത്തുടര്‍ന്ന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

  • Share this:

    കോട്ടയം: ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനായി മുറിയിലെത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കൂട്ടിരിപ്പുകാരന്‍ പിടിയില്‍. മാങ്ങാനം തടത്തില്‍ വീട്ടില്‍ ജോസഫ് കോരയെ(61)യാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ യു.ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.

    Also read-കോടതിക്ക് മുന്നില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍

    സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനാണ് പിടിയിലായ ജോസഫ് കോരൻ. രോഗിയെ പരിചരിക്കാനായി മുറിയിലെത്തിയ സമയത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Published by:Sarika KP
    First published: