HOME /NEWS /Crime / Sexual Assault | അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; അഞ്ചുപേർ രക്ഷപ്പെട്ടു

Sexual Assault | അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; അഞ്ചുപേർ രക്ഷപ്പെട്ടു

Train

Train

ഒരേ ബോഗിയിൽ യാത്ര ചെയ്തിരുന്ന യുവാക്കള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ശല്യം ചെയ്‌തെന്നുമാണ് പരാതി

 • Share this:

  തൃശൂർ: ട്രെയിനില്‍ പിതാവിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് തീവണ്ടിയില്‍ യാത്ര ചെയ്ത 16കാരിക്കാണ് ദുരനുഭവം ഉണ്ടായത്. ഒരേ ബോഗിയിൽ യാത്ര ചെയ്തിരുന്ന യുവാക്കള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ശല്യം ചെയ്‌തെന്നുമാണ് പരാതി. സംഭവത്തില്‍അഞ്ച് യുവാക്കള്‍ക്കെതിരേ തൃശൂര്‍ റെയില്‍വേ പോലീസ് പോക്‌സോ വകുപ്പു പ്രകാരം കേസെടുത്തു. ഇവരെ പിടികൂടാൻ കാത്തുനിന്നെങ്കിലും പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടു. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാണെന്ന് പൊലീസ് അറിയിച്ചു.

  കഴിഞ്ഞദിവസം രാത്രി 7.50ന് എറണാകുളത്തുനിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. ട്രെയിന്‍ കളമശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് അടുത്ത സീറ്റുകളിൽ ഇരുന്ന യുവാക്കൾ പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. പെൺകുട്ടിയുടെ അച്ഛൻ താക്കീത് ചെയ്തെങ്കിലും യുവാക്കൾ അത് വകവെച്ചില്ല.

  അതിനിടെ റെയില്‍വേ ഗാര്‍ഡിനോട് പരാതിപ്പെട്ടു. എന്നാൽ അവർ പൊലീസിനെ അറിയിച്ചില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറയുന്നു. ഉപദ്രവം തുടര്‍ന്നതോടെ അച്ഛനും മകളും തൃശ്ശൂര്‍ റെയില്‍വേ പോലീസിനെ ഫോണില്‍ വിളിച്ച്‌ വിവരമറിയിച്ചു. എന്നാല്‍ തൃശൂർ സ്റ്റേഷനിൽ പോലീസ് സംഘം കാത്തിരുന്നെങ്കിലും യുവാക്കള്‍ ഇതിനുമുമ്പേ ട്രെയിനിൽനിന്ന് ഇറങ്ങി രക്ഷപെട്ടിരുന്നു.

  മെഡിക്കൽ കോളേജിൽ വീണ്ടും ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ്; 3500 രൂപ കവർന്നു

  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ് നടത്തിയെന്ന് ആരോപണം. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയമായ വയോധികയുടെ പേർ വാർഡ് മുറിയിലെത്തി 3500 രൂപ കവർന്നതായാണ് പരാതി. വെ‌ഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാരിൽനിന്നാണ് പണം കവർന്നു.

  ശനിയാഴ്ച രാത്രി എട്ടു മണിക്ക് ശേഷമാണ് ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ ഗോമതിയുടെ മുറിയിലെത്തിയത്. സ്റ്റെതസ്കോപ്പുമായി എത്തിയ ആൾ ഡോക്ടറാണെന്നാണ് ഗോമതിയുടെ കൂട്ടിരിപ്പുകാരും കരുതിയത്. ഭിന്നശേഷിക്കാരിയായ മകൾ സുനിതയായിരുന്നു ഈ സമയം ഡോക്ടർക്കൊപ്പം ഉണ്ടായിരുന്നത്. ഗോമതിയെ പരിശോധിച്ച ഇയാൾ മറ്റൊന്നും പറയാതെ മുറിയിൽനിന്ന് പോകുകയും ചെയ്തു.

  Also Read- Murder | കോളേജ് അധ്യാപകിയെ കാറിൽവെച്ച് കൊന്ന് മൃതദേഹം കാട്ടിൽ തള്ളി; ജിം പരിശീലകൻ അറസ്റ്റിൽ

  എന്നാൽ ഇന്ന് പുലർച്ചെ എല്ലാവരും ഉറങ്ങിയ സമയത്ത് മുറിയിലെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. കുറ്റിയിടാൻ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. രാത്രിയിൽ ഡോക്ടറെന്ന വ്യാജേന മുറിയിലെത്തി, നിരീക്ഷണം നടത്തിയത് മോഷണത്തിനായാണെന്നാണ് കൂട്ടിരിപ്പുകാർ പറയുന്നത്. മുറിയിലെ മേശപ്പുറത്താണ് പഴ്സുകൾ ഉണ്ടായിരുന്നത്. ഇത് മനസിലാക്കി മോഷ്ടാവ് പുലർച്ചെ എത്തിയെന്നാണ് സംശയിക്കുന്നത്. മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ പൊലീസനെ സമീപിക്കെന്നായിരുന്നു മറുപടി.

  മെഡിക്കൽ കോളേജിലെ സുരക്ഷാ സംവിധാനം ഭേദിച്ച് പുലർച്ചെ മോഷ്ടാവ് എങ്ങനെ അകത്തെത്തിയെന്നതും സംശയത്തിന് ഇടയാക്കുന്നുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. മെഡിക്കൽ കോളേജ് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  ഹൃദയവാൾവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പാണ് മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ പൂർത്തിയായ ഗോമതിയെ 44-ാം നമ്പർ മുറിയിലേക്കാണ് മാറ്റിയത്. ഇവിടെയാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്.

  ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മോഷണം നടന്ന സംഭവം വലിയ വാർത്തയായിരുന്നു. ആശുപത്രിയിൽ കയറി മരുന്ന് മോഷ്ടിക്കുന്ന സംഭവവും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടായിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി.

  First published:

  Tags: Crime news, Sexual assault, Thrissur, Train