നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചുവെന്ന പരാതി; സ്പെഷ്യൽ ഡിജിപിക്കെതിരെ കേസെടുത്തു

  ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചുവെന്ന പരാതി; സ്പെഷ്യൽ ഡിജിപിക്കെതിരെ കേസെടുത്തു

  ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഡി ജി പി രാജഷ് ദാസ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ ഐ പി എസ് ഉദ്യോഗസ്ഥയുടെ പരാതി.

  തമിഴ്നാട് സ്പെഷ്യൽ ഡി ജി പി രാജേഷ് ദാസ്

  തമിഴ്നാട് സ്പെഷ്യൽ ഡി ജി പി രാജേഷ് ദാസ്

  • Share this:
   ചെന്നൈ: അപമര്യാദയായി പെരുമാറിയെന്ന ഐ പി എസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ തമിഴ്നാട് സ്പെഷ്യൽ ഡി ജി പി രാജേഷ് ദാസിനെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. എ ഡി ജി പി റാങ്കിലുളള ഉദ്യോഗസ്ഥ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. കഴിഞ്ഞ ദിവസം സംഭവത്തിൽ സി ബി സി ഐ ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

   ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഡി ജി പി രാജഷ് ദാസ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ ഐ പി എസ് ഉദ്യോഗസ്ഥയുടെ പരാതി. കഴിഞ്ഞയാഴ്ചയാണ് ഉദ്യോഗസ്ഥ പരാതിയുമായി രംഗത്തെത്തിയത്. ഫെബ്രുവരി 22ന് വാഹനത്തിൽ വച്ച് ഡി ജി പി മോശമായി പെരുമാറിയെന്നാണ് പരാതി. മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ സന്ദ‌ർശനവുമായി ബന്ധപ്പെട്ട ഡ്യൂട്ടി ചെയ്യുമ്പോഴാണ് ഐ പി എസ് ഉദ്യോഗസ്ഥയ്ക്ക് ദുരനുഭവം ഉണ്ടായത്. തമിഴ്നാട് മുന്‍ ആരോഗ്യസെക്രട്ടറിയുടെ ഭര്‍ത്താവ് കൂടിയാണ് ഡി ജി പി രാജേഷ് ദാസ്.

   Also Read- അച്ഛനും ബന്ധുക്കളും ചേർന്ന് തന്നെ വിൽക്കാൻ ശ്രമിക്കുന്നു; പൊലീസിൽ പരാതി നൽകി പെൺകുട്ടി

   പരാതി നൽകുന്നതിൽ നിന്ന് പിൻമാറാൻ തനിക്ക് മേൽ സഹപ്രവർത്തകർ സമ്മർദ്ദം ചെലുത്തിയതായും ഉദ്യോഗസ്ഥ പരാതിപ്പെട്ടിരുന്നു. ആരോപണങ്ങൾ രാജേഷ് ദാസ് നിഷേധിച്ചിരുന്നു. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ആറംഗ സമിതി രൂപീകരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. അഡീ. ചീഫ് സെക്രട്ടറി ജയശ്രീ രഘുനന്ദന്റെ നേതൃത്വത്തിലുള്ള സമിതിയിൽ, അഡീ. ഡി ജി പി സീമ അഗർവാൾ, ഐ ജി എ അരുൺ, ഡെപ്യൂട്ടി ഐ ജി ശാമുണ്ഠേശ്വരി, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി കെ രമേശ് ബാബു, ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ അംഗം ലൊറെറ്റ ജോണ എന്നിവരാണ് അംഗങ്ങൾ.

   ദിവസങ്ങൾക്ക് മുമ്പ് ഡി എം കെ നേതാവ് കനിമൊഴി സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഉദ്യോഗസ്ഥയുടെ പരാതിയിൽ നടപടിയെടുക്കാത്തതിനെയായിരുന്നു അവർ ട്വിറ്ററിൽ വിമർശിച്ചത്. ''എ‌ ഐ എ ഡി ‌എം‌ കെ ഭരണകാലത്ത് സംരക്ഷകന് സംരക്ഷണം ആവശ്യമാണ്. ഒരു വനിതാ ഐ പി ‌എസ് ഉദ്യോഗസ്ഥയെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ലൈംഗികമായി ഉപദ്രവിക്കുകയും മുഖ്യമന്ത്രി അത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ, ഈ ഭരണത്തിൽ 'സാധാരണ' സ്ത്രീകൾക്ക് എന്ത് പ്രതീക്ഷയുണ്ട്? ”- കനിമൊഴി ട്വീറ്റ് ചെയ്തു.

   Also Read- വിവസ്ത്രയായി പൂജ ചെയ്താൽ 50 കോടി രൂപ മഴയായി പെയ്യും; പരാതിയിൽ 5 പേർ അറസ്റ്റിൽ

   പരാതി നൽകിയതിന് ശേഷം വനിതാ ഉദ്യോഗസ്ഥയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട് ഐ പി എസ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. ഒരു മുതിർന്ന ഉദ്യോഗസ്ഥനെതിരെ വനിതാ ഓഫീസർമാരിൽ ഒരാൾ ലൈംഗിക പീഡന പരാതി നൽകിയത് അസോസിയേഷൻ വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
   Published by:Rajesh V
   First published:
   )}