• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

തുറന്നു പറച്ചില്‍ മാത്രം മതിയോ? നടപടി വേണ്ടേ?


Updated: August 3, 2018, 2:57 PM IST
തുറന്നു പറച്ചില്‍ മാത്രം മതിയോ? നടപടി വേണ്ടേ?

Updated: August 3, 2018, 2:57 PM IST
പൊതുസമൂഹത്തിനു മുന്നില്‍ സ്ത്രീ സമത്വത്തിനും ലിംഗവിവേചനങ്ങള്‍ക്കും എതിരെ നിരന്തരം പോരാടുന്ന ആക്ടിവിസ്റ്റുകളും ബുദ്ധജീവികളും. സമൂഹമാധ്യമങ്ങളിലും ചെറു കൂട്ടായ്മകളിലും നുഴഞ്ഞുകയറി  ചാര്‍ത്തിയെടുത്ത ആക്ടിവിസ്റ്റിന്റെയും ബുദ്ധിജീവിയുടെയും മുഖംമൂടിയുമായി ഇത്തരക്കാര്‍ ഇതുവരെ ചെയ്തു കൂട്ടിയത് കേട്ടാലറയ്ക്കുന്ന ലൈംഗിക ചൂഷണവും ബലാത്സംഗങ്ങളും. സുരക്ഷിതത്വവും ശബ്ദവും ഒരുക്കി വളര്‍ത്തിയെടുത്ത സമൂഹമാധ്യമങ്ങളെ തന്നെയാണ് ഇത്തരക്കാരുടെ തനിനിറം തുറന്നു കാട്ടാന്‍ പെണ്‍കുട്ടികള്‍ ഉപയോഗപ്പെടുത്തുന്നതും.

അതെ, മുഖംമൂടി അണിഞ്ഞ ചെന്നായ്ക്കളുടെ തനിനിറം തുറന്നു കാട്ടുന്നത് ഇരകളായ പെണ്‍കുട്ടികള്‍ തന്നെയാണ്. സമൂഹത്തില്‍ മാന്യമാരായി നടിക്കുന്ന സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയുമൊക്കെ ക്രൂരതകളും ലൈംഗികാതിക്രമങ്ങളുമൊക്കെ പെണ്‍കുട്ടികള്‍ തുറന്നെഴുതുകയാണ്.

ആക്ടിവിസ്റ്റായ തന്റെ സഹപ്രവര്‍ത്തകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം പെരുമാറ്റം തിരുവനന്തപുരത്തെ യുവമാധ്യമ പ്രവര്‍ത്തക തുറന്നെഴുതിയതിനു പിന്നാലെ ക്രൂരമായ അനുഭവസാക്ഷ്യവുമായി നിരവധി പെണ്‍കുട്ടികളാണ് രംഗത്തെത്തിയിരിക്കുന്നത്.  അടുപ്പത്തിന്റെയും ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും മറവില്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുകാട്ടി സ്ത്രീകള്‍ എഴുതുന്ന, എഴുതിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇവരുടെ കപടമുഖം വലിച്ചുകീറിയിരിക്കുകയാണ്.
Loading...


തുറന്നെഴുത്തുകള്‍ ഇങ്ങനെ#ആരതി രഞ്ജിത്

ജൂലൈ 7ാം തീയതി തൂത്തുക്കുടിയിലേക്ക് ഒരു യാത്ര പോയിരുന്നു. സ്റ്റെര്‍ലൈറ്റ് പ്രശ്നങ്ങള്‍ക്ക് ശേഷമുള്ള തൂത്തുക്കുടി ജീവിതം കവര്‍ ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. ദളിത് ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ രൂപേഷ് കുമാറിനൊപ്പമാണ് യാത്ര നടത്തിയത്. ഒരുപക്ഷേ ജീവിതത്തില്‍ ഇത്രയധികം പേടിച്ചുകൊണ്ട് ഒരു യാത്ര ഞാന്‍ ചെയ്തിട്ടുണ്ടാവില്ല.

ഏഴാം തീയതി പതിനൊന്ന് മണിയോട് കൂടിയാണ് തമ്പാനൂരില്‍ നിന്ന് ബസിന് യാത്ര തുടങ്ങിയത്. കുറെയധികം സംസാരിച്ചു. ജീവിതം, രാഷ്ട്രീയം തുടങ്ങി പല കാര്യങ്ങള്‍. വളരെ സന്തോഷത്തിലാണെന്നും ഇങ്ങനെയൊരു പെണ്ണിനെ ആദ്യമായി പരിചയപ്പെടുവാണെന്നും രൂപേഷ് പറഞ്ഞു. അതിനിടയില്‍ എപ്പോഴോ ഫെയ്സ്ബുക്കിലെ എന്റെ പ്രൊഫൈല്‍ പിക്ചര്‍ കാണിച്ചു കൊണ്ട് അയാള്‍ പറഞ്ഞു

' ഈ ഫോട്ടോ കണ്ടിട്ടാണ് നിന്റെ കൂടെ തൂത്തുക്കുടി വരാമെന്ന് ഞാന്‍ ഉറപ്പിച്ചത്' ഞാന്‍ ആകെ വല്ലാണ്ട് ആയിപ്പോയി. ഈ ഊളത്തരം പൊഴിഞ്ഞ അതേ വായില്‍ നിന്നാണ് കാലയുടെ രാഷ്ട്രീയത്തെപ്പറ്റി സംവാദം നടന്ന വേദിയില്‍ കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ ദളിത് സ്ത്രീകള്‍ ഇല്ലെന്നും സ്ത്രീ സമത്വം ഇല്ലെന്നും ഘോരഘോരം പ്രസംഗിച്ചത്. നേരം പോകുന്തോറും അയാളുടെ പൊയ്മുഖം അഴിഞ്ഞു വീഴുകയായിരുന്നു. ഫെയ്സ്ബുക്കിലെ സ്റ്റാറ്റസുകള്‍ക്ക് കിട്ടുന്ന ലൈക്കുകളുടെ, കമന്റുകളുടെ എണ്ണം തിട്ടപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന, അതിലൂടെ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒരു ചൊറിയന്‍ പുഴു മാത്രമാണ് അയാള്‍ എന്ന് വൈകുന്നേരത്തോടെ തന്നെ ഞാന്‍ മനസിലാക്കി.


#ഗാര്‍ഗി ഹരിതകം

നസീമ പറയുന്നു

ഏകദേശം 2 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ ബേപ്പൂരുള്ള മൃദംഗവാദകനും നടനുമായ ഹരിനാരായണന്റെ വീട്ടിലെത്തുന്നത്. സംഗീതവും സാഹിത്യവും സിനിമയും ചര്‍ച്ചചെയ്തുകൊണ്ട് അവിടത്തെ സ്ഥിരം സന്ദര്‍ശകയായി. മൂന്നാമത്തെയോ നാലാമത്തെയോ കൂടിക്കാഴ്ചയില്‍ അയാള്‍ പ്രണയാഭ്യര്‍ത്ഥനയുമായി സമീപിക്കുകയും ഒരുതവണ എന്റെ consent ഇല്ലാതെ ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവിടെവച്ച് എന്റെ 'നോ' എടുത്തപോലെ നടിക്കുകയും പിന്നീട് മാപ്പു പറയുകയും എന്നാല്‍ അയാളുടെ male cirlce ഇല്‍ എന്നെ 'കളിക്കാന്‍ കിട്ടി' എന്ന് വീമ്പിളക്കുകയും ചെയ്തതായി ഈയ്യടുത്താണ് ഞാന്‍ അറിഞ്ഞത്. ആ ുെമരല ഇല്‍ വന്നുപോയിട്ടുള്ള എന്റെ മറ്റ് പെണ്‍ സുഹൃത്തുക്കളുടെ അനുഭവങ്ങളില്‍ ചിലത് ഇതിലും മോശമാണ്. ആ ഇടത്തില്‍ വച്ച് ദളിത് ആയ എന്റെ പുരുഷ സുഹൃത്തുക്കള്‍ക്ക് ജാതീയ അധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ട്. അയാളുടെ വീട്ടിനടുത്തുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് പലപ്പോഴും പലരോടും വീരവാദം മുഴക്കുന്നതിന് ഞാന്‍ സാക്ഷിയാണ്.

കഴിഞ്ഞദിവസം ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തതിന്റെ പൈസയുമായി ബന്ധപ്പെട്ട് അയാളുടെ വീട്ടിലുണ്ടായ തര്‍ക്കത്തില്‍ ഞാനയാളെയും അയാളെന്നെയും വൃത്തികെട്ട തെറികള്‍ വിളിക്കുന്ന അവസ്ഥയുണ്ടായി. ഞാന്‍ വളരെ വയലന്റായിരുന്നു. ഹൗസ് ഓണര്‍ വാടക ചോദിച്ചുവരുമ്പോള്‍ എന്തുപറയും എന്ന ചോദ്യത്തിന് 'ട്രൗസറഴിച്ചിട്ട് കെടന്നുകൊടുത്താല്‍ മതി' എന്നായിരുന്നുആ മഹാന്റെ മറുപടി.


ആക്റ്റിവിസ്റ്റായ രജീഷ് പോളിന്റെ ലൈംഗിക അതിക്രമത്തെ കുറിച്ച് ഒരു പെണ്‍കുട്ടി എഴുതിയത്


 

ഞാന്‍ 10 ല്‍ പഠിക്കുന്ന കാലത്താണു രജീഷിനെ (രജീഷ് പോള്‍) കാണുന്നത്. വീട്ടില്‍ അക്കാലത്ത് നിരന്തരമായി ഉണ്ടായിരുന്ന പൊലീസ് റൈഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാന്‍ സുഹൃത്തുക്കള്‍ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ ഞാന്‍ കാണുന്നത്. അതിനു ശേഷം അയാളെന്നെ തുടര്‍ച്ചയായി വിളിക്കുമായിരുന്നു. സ്‌കൂളിലെ വിശേഷങ്ങള്‍, വീട്ടിലെ വിശേഷങ്ങള്‍ എല്ലാം അയാള്‍ വിളിച്ചന്വേഷിക്കുമായിരുന്നു. അന്നൊക്കെ എന്റെ മുന്‍പില്‍ മാവോയെ മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അയാള്‍ക്ക്. അക്കാലത്ത് എന്റെടുത്ത് കമ്മ്യൂണിസത്തെക്കുറിച്ച് ഞാന്‍ പഠിക്കേണ്ട ആവിശ്യമുണ്ട് എന്ന് അയാള്‍ എന്നും പറയുമായിരുന്നു. ഞാന്‍ രജീഷ് മാമന്‍ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്. അയാളത് രജി ആക്കി. അക്കാലത്ത് എല്ലാ സ്‌കൂള്‍ അവധിക്കും ഞാന്‍ രജീഷിന്റേയും അപര്‍ണയുടേയുമൊപ്പം അവരുടെ കണ്ണൂര്‍ പിലാത്തറയുലുള്ള വീട്ടില്‍ പോവുമായിരുന്നു. അന്നൊക്കെ രജീഷ് എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കെടുത്തിയിരുന്നത്. സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത് കിടക്കാന്‍ ഭയപ്പെടുന്നത്. ലൈംഗികത് എന്ന വികാരം മാത്രമല്ല ഒരു ആണിന്റേയും പെണ്ണിന്റേയും ഇടയിലുള്ളതെന്ന് അയാള്‍ എപ്പോഴും പറയുമായിരുന്നു. എന്തിനാണു ഒരാണിന്റെ അടുത്ത് കെടുക്കാന്‍ ഭയപ്പെടുന്നതെന്നും.

ഒരു ദിവസം അപര്‍ണ്ണയോടൊപ്പമുള്ള അയാളുടെ ജീവിതം നരകതുല്യമാണെന്ന് വിളിക്കുമ്പൊള്‍ പറഞ്ഞു കുറേ അയാള്‍ കരഞ്ഞു. അവര്‍ക്ക് വേറേ ബന്ധങ്ങള്‍ ഉണ്ടെന്നും അവര്‍ അയാളെ മുതലെടുക്കുകയാണെന്നും പറയാന്‍ തുടങ്ങി. പിന്നീട് എന്നെ അവര്‍ക്ക് സംശയമാണെന്നും പറഞ്ഞു. എന്നെ അത് വല്ലാതെ തളര്‍ത്തി. അന്നൊക്കെ അപര്‍ണ്ണയോട് വല്ലാത്ത ദേഷ്യമായിരുന്നു എനിക്ക്. പിന്നീട് ഒരു ദിവസം അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ രാത്രി അയാളെന്നെ കേറി പിടിച്ചു. രജി എന്താ ഈ കാണിക്കുന്നേ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാള്‍ എന്റെ മുന്‍പില്‍ കുറേ കരഞ്ഞു. അത് അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത് എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാള്‍ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാന്‍ അയാളുടെ അടുത്ത് പോയപ്പോള്‍ അയാളെന്നെ ലൈംഗികമായി അബ്യൂസ് ചെയ്തു. എന്റെ ചിത്രങ്ങള്‍ അയാളുടെ കയ്യിലുണ്ടെന്നും അത് ഫേസ്ബുക്കില്‍ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. 16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പിന്നീട് എന്റെ സുഹൃത്തുക്കളായിരുന്ന സുബിനോടും നസീറയോടും കാര്യം പറഞ്ഞപ്പോള്‍ അവര്‍ തന്ന ഊര്‍ജ്ജത്തിന്റെ പുറത്താണു അന്ന് ഞാന്‍ ജീവിച്ചത്. അന്ന് രജീഷിന്റെ സുഹൃത്തുക്കളായ പല പെണ്‍കുട്ടികളോടും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അപര്‍ണ്ണയോട് കാര്യം അന്വേഷിച്ചപ്പോഴാണു അറിഞ്ഞത് രജീഷ് എന്നെക്കുറിച്ച് അപര്‍ണയോട് പറഞ്ഞിരുന്നത് ഞാന്‍ അയാളോട് പ്രണയഭ്യര്‍ത്ഥന നടത്തിയെന്നും അപര്‍ണ്ണ എനിക്കൊരു ശല്യമാണെന്ന് പറഞ്ഞെന്നും. അപര്‍ണ അയാളുടെ എന്നോടും മറ്റു പെണ്‍കുട്ടികളോടുമുള്ള ചതി മനസിലാക്കിയിട്ടായിരുന്നു . അന്ന് അപര്‍ണ്ണ എന്നോട് പറഞ്ഞത് അയാള്‍ക്ക് ഒരു പെണ്‍കുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാന്‍ കഴിയില്ല. ഞാന്‍ അന്നു തന്നെ രജീഷിന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെയുള്ള മക്കളെ അവരും പേടിക്കണം.

 

ഋതുമതിയായ അന്ന് പിതൃസഹോദരനാല്‍ പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടി


ജീവിതത്തില്‍ ഇന്ന് വരെ നേരിട്ട സെക്ഷ്വല്‍ അമ്പ്യൂസ്‌മെന്റുകളെ കുറിച്ചാണ്..പന്ത്രണ്ട് വയസ് മുതല് മൂന്നു വര്‍ഷക്കാലം അച്ഛന്റെ സ്വന്തം ചേട്ടന്‍ എന്ന മൃഗത്തിന്റെ പിടിയിലായിരുന്നു. അയാള്‍ വിവാഹമൊക്കെ ചെയ്ത ബാംഗ്ലൂര്‍ സെറ്റില്‍ഡ് ആയിരുന്നു. ഇടയ്‌ക്കൊക്കെ നാട്ടില്‍ വരുമായിരുന്നു. ഞങ്ങള്‍ അച്ഛന്റെ കുടുംബത്തില്‍ ആയതുകൊണ്ട് അവിടേക്കായിരുന്നു വരവ്. അങ്ങനെയൊരു വരവായിരുന്നു അതും. എനിക്ക് ആദ്യ പിരീഡ് ആയ ദിവസം.ഒരിക്കലും മറക്കില്ല.. ആഴത്തില്‍ പതിഞ്ഞുപോയൊരു ചോരപ്പാടുപോലെ ആ ദിനം.. അതിനും രണ്ടു ദിവസം മുന്‍പോ മറ്റൊആവണം അയാള്‍ വന്നത്.


തുറന്നു പറച്ചില്‍ മാത്രം പോര, നടപടിയുണ്ടാകണം


#ഡോ. സി.ജെ ജോണ്‍
ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റ്

'തുറന്നു പറച്ചിലിനു പല കാരണങ്ങള്‍ ഉണ്ടാകാം.അവര്‍ക്ക് അതിനുള്ള ഒരു സാഹചര്യമായൊരുങ്ങിയതുകൊണ്ടാണ് ഇത്തരം തുറന്നു പറച്ചിലുകള്‍ ഉണ്ടാകുന്നത്. അതാണ് വര്‍ഷങ്ങള്‍ കഴിഞ്ഞും തുറന്നു പറയുന്നത്. അതിനുള്ള പൊതു മാധ്യമങ്ങള്‍ വന്നു എന്നതും ഒരു കാരണമാകാം ഒരു പ്രത്യേക ഗണത്തില്‍ പെടുന്നവര്‍ അവരില്‍ ഒരാള്‍ പറയുമ്പോള്‍ അത് പോലെ മറ്റുള്ളവരും ചെയ്യുന്നു. എന്നാല്‍ ഇതിനു പൊതു സമൂഹത്തില്‍ എന്ത് സ്വാധീനം ഉണ്ടാകും എന്ന് കാണേണ്ടിയിരിക്കുന്നു. വെറുതെ തങ്ങളുടെ രോഷവും സങ്കടവും പ്രകടിപ്പിക്കുന്നതിനപ്പുറം മറ്റു നടപടികള്‍ ഉണ്ടായാല്‍ മാത്രമേ അതിനു സമൂഹത്തില്‍ ചലനമുണ്ടാക്കാന്‍ പറ്റൂ എന്നാണ് എനിക്കു തോന്നുന്നത് . കാരണം വലിയൊരു സമൂഹത്തില്‍ വളരെ കുറച്ചാളുകള്‍ മാത്രമാണ് ഇത്തരം തുറന്നുപറച്ചിലിനു തയാറാകുന്നത്..


പരിഹാരമെന്ത്?


#വീണാ ജെ.എസ്

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ്,
കുറച്ച് കാര്യങ്ങള്‍.

സോഷ്യല്‍ മീഡിയയില്‍ ഉടനീളം പെണ്ണുങ്ങളുടെ രക്തം കിനിഞ്ഞു കിടക്കുന്നത് താങ്കള്‍ കാണുന്നുണ്ടോ?
ഇല്ലെങ്കില്‍ ഇതുപോലെ തുടര്‍ന്നുകൊള്ളുക. ഉണ്ടെങ്കില്‍, ഇതാണ് അവസരം. എന്താണ് ജെന്‍ഡര്‍ എന്നും ജെന്‍ഡര്‍ ബേസ്ഡ് വയലന്‍സ് എന്നും sexual orientation എന്നും യഥാര്‍ത്ഥ sexual health എന്താണെന്നും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

Gender identity എന്താണെന്ന് അറിയാത്ത സമൂഹം നിര്‍മിക്കുന്ന മുറിവുകള്‍ മുഴുവന്‍ ഏറ്റുവാങ്ങിയാണ് transgender സമൂഹം ജീവിച്ചുതീര്‍ക്കുന്നത്. അതില്‍ വളരെക്കുറച്ചുപേര്‍ കോളേജ് വിദ്യാഭ്യാസത്തിനായി എത്തും. അങ്ങനെ എത്തുന്ന എണ്ണത്തില്‍ തുലോം കുറഞ്ഞവര്‍ക്കു ഗവണ്മെന്റ് നല്‍കിയ രണ്ട് സീറ്റ് റിസര്‍വേഷന്‍ തന്നെ ധാരാളം! അതല്ല നമുക്കു വേണ്ടത്. എല്ലാവര്‍ക്കും ധൈര്യമായി ജീവിക്കാന്‍ കഴിയണം. Consent (സമ്മതം. all types including that for sexual intercourse) privacy(സ്വകാര്യത), respect(ആദരവ്), ജീവനും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഭരണഘടനാ ആര്‍ട്ടിക്കിളുകള്‍ ഇതെല്ലാം കുഞ്ഞുങ്ങള്‍ പഠിക്കണം.

ശരീരം എന്താണെന്നു, ഓരോ അവയവയും എന്താണെന്നു കൃത്യമായി പറഞ്ഞു കൊടുക്കാന്‍ വിധമുള്ള ഒരു പാഠ്യപദ്ധതി ഉണ്ടാക്കുക. ആഴ്ചയിലോ മാസത്തിലോ ഒരു ദിവസമുള്ള ക്‌ളാസല്ല നമുക്ക് വേണ്ടത്. അത് ഒരു സബ്ജക്ട് ആയി സീരിയസ് ആയി ദിവസവും കുട്ടികളെ പഠിപ്പിക്കണം.. അച്ഛനോ അമ്മയോ ഡോക്ടറോ ടീച്ചറോ അടുത്ത കുടുംബാംഗങ്ങളോ കൂട്ടുകാരോ ആരോ ആയിക്കൊള്ളട്ടെ, ആര്‍ക്കും ഏത് സമയവും അപകടകാരികളാവാന്‍ കഴിയും എന്ന് തന്നെ അവര്‍ അറിയട്ടെ. ഭീതി ഉണര്‍ത്തുക എന്നതല്ല ലക്ഷ്യം. എന്ത് സംഭവിച്ചാലും സഹായിക്കാന്‍, പിന്നെ ജീവിതം തുടരാന്‍ ഇവിടെയൊരു സിസ്റ്റം ഉണ്ട് എന്ന് മനസ്സിലാക്കിക്കൊടുക്കുക മാത്രമാവണം ലക്ഷ്യം.

Sexual and mental health വിജയപൂര്‍വം കൈകാര്യം ചെയ്യുന്ന നാടുകളിലേക്ക് അധ്യാപകര്‍ പോകട്ടെ. പഠിക്കട്ടെ. ഇവിടെ നിലനില്‍ക്കുന്ന വൃത്തികെട്ട സാഹചര്യം ഇല്ലാതാവട്ടെ. ഒരു സിലബസ്സില്‍ ജന്‍ഡര്‍ ഉള്‍പ്പെടുത്താന്‍ പറ്റുമോ എന്ന് നോക്കാന്‍ ഒരു തവണ സംഗീതമാഡത്തിന്റെ കൂടെ പോയ അനുഭവം വെച്ച് പറയുകയാണ്. ഇവിടത്തെ അധ്യാപകര്‍ മാറിയേ തീരൂ. ഇല്ലെങ്കില്‍ ഇനിയും ഇവിടെ കുഞ്ഞുങ്ങള്‍ നീറി ജീവിക്കും. കൊല്ലുന്നത് തലമുറകളെയാണ്.

 
First published: August 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍