നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | ലൈംഗിക പീഡനം സഹിക്കാനാകാതെ കൗമാരക്കാരി പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി

  Murder | ലൈംഗിക പീഡനം സഹിക്കാനാകാതെ കൗമാരക്കാരി പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി

  ലൈംഗിക പീഡനം കാരണം സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി

  • Share this:
   ബെംഗളൂരു: ലൈംഗിക പീഡനം(Sexual Harassment) സഹിക്കാനാകാതെ കൗമരക്കാരി(Teenage Girl) പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി(Murder). സംഭവത്തില്‍ മകളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു സുഹൃത്തുക്കളെയും പൊലീസ്(Police) കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കള്‍ വീട്ടിലെത്തി രണ്ടു പെണ്‍മക്കളുടെ മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

   ലൈംഗിക പീഡനം കാരണം സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. തങ്കളാഴ്ചയായിരുന്നു 45 കാരനയ ബിഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയത്. പിതാവ് കൊല്ലപ്പെട്ട വിവരം മൂത്തമകള്‍ അയല്‍വീട്ടില്‍ പോയി അറിയിക്കുകയായിരുന്നു.

   Also Read-Drug Seized | മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; പോലീസ് പിടിച്ചെടുത്തത് 311 ഗ്രാം MDMA

   കൊല്ലപ്പെട്ടയാള്‍ രണ്ടാമത് വിവിഹം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആദ്യ ഭാര്യ ബിഹാറിലും രണ്ടാം ഭാര്യ കലബുറഗിയിലുമാണുള്ളത്. രണ്ടാം വിവാഹത്തിലാണ് രണ്ടു പെണ്‍മക്കള്‍. പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി അമ്മയെ അറിയിച്ചിരുന്നു. ഇതിനെ ചൊല്ലി കൊല്ലപ്പെട്ടയാളുമായി വഴക്കുണ്ടതായി പൊലീസ് പറയുന്നു.

   Also Read-യുവാവ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച സംഭവം: എതിർ സംഘത്തിന്റെ വീട്ടിൽ നിന്നും നാടൻ ബോംബ് പിടികൂടി

   തിങ്കളാഴ്ച പുലര്‍ച്ചെ പിതാവ് തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് സഹായം തേടിയത്. ഇതിന് പിന്നാലെയാണ് പിതാവിനെ വീട്ടിലെത്തി സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}