തൃശൂർ: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴപ്പിളളി വീട്ടിൽ വിനോയ് (44) ആണ് അറസ്റ്റിലായത്. പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർഥിനിയെ കഴിഞ്ഞ നവംബറില്‍ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോക്സോ കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അധ്യാപകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം രാത്രി 11.30ഓടെ പ്രതിയുടെ വീടിനുനേരെ ആക്രമണം നടത്തി.അക്രമത്തിൽ ജനൽ ചില്ല് തകർന്നു. വീടാക്രമണം ഉണ്ടായതിൽ അധ്യാപകന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
അതേസമയം, അധ്യാപകൻ നിരപരാധിയാണെന്നും എല്ലാവർക്കും പ്രിയങ്കരനാണെന്നും വെളളിയാഴ്ച സ്കൂളിൽ ചേർന്ന പിടിഎ യോഗത്തിൽ മുഴുവൻ അംഗങ്ങളും പറഞ്ഞു. അധ്യാപകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകാൻ യോഗത്തിൽ തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.