• HOME
  • »
  • NEWS
  • »
  • crime
  • »
  • Me Too| സ്വകാര്യഭാഗത്ത് ടാറ്റൂ: പീഡന ആരോപണങ്ങളിൽ പരാതി നൽകാതെ പെണ്‍കുട്ടികള്‍; വലഞ്ഞ് പൊലീസ്

Me Too| സ്വകാര്യഭാഗത്ത് ടാറ്റൂ: പീഡന ആരോപണങ്ങളിൽ പരാതി നൽകാതെ പെണ്‍കുട്ടികള്‍; വലഞ്ഞ് പൊലീസ്

സമൂഹമാധ്യമത്തിൽ ആദ്യം പോസ്റ്റിട്ട യുവതി കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി ഇല്ലെന്ന് അറിയിച്ചിരുന്നു. ഇവർക്കൊപ്പം ആരോപണങ്ങളുമായി എത്തിയ പെൺകുട്ടികളെയും പൊലീസ് കണ്ടെത്തി നേരിട്ടു ചോദിക്കുമ്പോൾ ഇവർക്ക് ആർക്കും പരാതിയില്ലെന്നാണ് പറയുന്നത്.

  • Share this:
    കൊച്ചി: ടാറ്റൂ കലാകാരൻ (Tattoo Artist) പീഡിപ്പിച്ചുവെന്ന (Sexual Abuse) യുവതിയുടെ ആരോപണത്തിന് പിന്നാലെ ഒട്ടേറെ പേരാണ് മീടൂ ആരോപണവുമായി കൊച്ചിയിൽ രംഗത്ത് വന്നത്. എന്നാൽ പെൺകുട്ടികളാരും പരാതി നൽകാൻ തയാറാകാതെ വന്നതോടെ സിറ്റി പൊലീസാണ് പ്രതിസന്ധിയിലായത്. സമൂഹമാധ്യമങ്ങള്‍ വഴി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വച്ച്‌ അന്വേഷണം നടത്തേണ്ട ഗതികേടിലാണ് പൊലീസ് ഉദ്യോഗസ്ഥർ. ‌

    കാക്കനാട്ടെ ടാറ്റൂ കലാകാരനെതിരെ ലൈംഗിക ആരോപണങ്ങൾ വന്നതിനു പിന്നാലെ പ്രമുഖനാ ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. സ്വകാര്യ ഭാഗത്തു ടാറ്റു വരയ്ക്കാൻ പോയ തനിക്ക് ദുരനുഭവമുണ്ടായെന്നായിരുന്നു ടാറ്റൂ കലാകാരനെതിരായ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ നിരവധിപ്പേർ ദുരനുഭവമുണ്ടായെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി.

    ഇതിന്റെ തുടർച്ചയായാണ് വൈറ്റിലയ്ക്കടുത്ത് സ്ഥാപനം നടത്തുന്ന മേക്കപ്പ് കലാകാരനെതിരെ ആരോപണം ഉയർത്തി സമൂഹമാധ്യമത്തിൽ ആരോപണം വന്നത്. ഇതിനു കമന്റുകളായും ചാറ്റുകളായും നിരവധി പേർ സ്വന്തം അനുഭവങ്ങൾ വെളിപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതി പറയുന്നു. ഇവയെല്ലാം സ്വന്തം സ്റ്റാറ്റസായി ഇവർ പോസ്റ്റിടുക കൂടി ചെയ്തതോടെ അന്വേഷണം ഏതു രീതിയിൽ വേണമെന്ന സംശയത്തിലാണ് പൊലീസ്.

    Also Read- ഭർത്താവിനെ പട്ടാപ്പകൽ പോലീസ് കസ്റ്റഡിയിൽ നിന്നും നാടകീയമായി ഇറക്കിക്കൊണ്ടുപോയി ഭാര്യ

    നിലവിൽ ടാറ്റൂ കലാകാരനെതിരെ സുപ്രീം കോടതിയുടെ ലളിതകുമാരി വേഴ്സസ് യുപി കേസിലെ വിധി അനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. ലൈംഗിക പീഡന പരാതികളിൽ പൊലീസിനു നേരിട്ടു പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

    സമൂഹമാധ്യമത്തിൽ ആദ്യം പോസ്റ്റിട്ട യുവതി കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി ഇല്ലെന്ന് അറിയിച്ചിരുന്നു. ഇവർക്കൊപ്പം ആരോപണങ്ങളുമായി എത്തിയ പെൺകുട്ടികളെയും പൊലീസ് കണ്ടെത്തി നേരിട്ടു ചോദിക്കുമ്പോൾ ഇവർക്ക് ആർക്കും പരാതിയില്ലെന്നാണ് പറയുന്നത്. ഇതോടെയാണ് പൊലീസ് സ്വന്തം രീതിയിൽ അന്വേഷണത്തിന് തീരുമാനിച്ചത്. ഫോൺ വഴിയാണെങ്കിലും പരാതി ലഭിച്ചാൽ അന്വേഷണം ഉണ്ടാകുമെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു വ്യക്തമാക്കുന്നത്.

    ഇതിനിടെ ആരോപണമുയർന്ന ടാറ്റു കലാകാരനെതിരെ അന്വേഷണവുമായി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചിറ്റൂരിലും വെണ്ണലയിലുമുള്ള ഇയാളുടെ വീടുകളിൽ എത്തിയിരുന്നു. പരാതി ഉയർന്നതിനു പിന്നാലെ ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾ ഒളിവിലാണെന്ന് സിറ്റി കമ്മീഷണർ പറയുന്നു. അതേസമയം ടാറ്റൂ കലാകാരൻമാർക്കിടയിലുള്ള പോരാണ് ആരോപണത്തിന് പിന്നിലെന്നാണ് പ്രതിയുടെ ബന്ധുക്കൾ പറയുന്നത്.

    Also Read- Praveen Murder Case |വെള്ളറട പ്രവീണ്‍ കൊലക്കേസ്: രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി ശനിയാഴ്ച

    വൈറ്റിലയിലെ മേക്കപ്പ് ആർട്ടിസ്റ്റിനെ സമീപിച്ച നിരവധിപ്പേർക്ക് മോശം അനുഭവം ഉണ്ടായെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരയായ പെൺകുട്ടികൾക്ക് പുറമേ ചിലരുടെ ഭർത്താക്കൻമാരും വെളിപ്പെടുത്തലുകളുമായി വന്നിട്ടുണ്ട്. അനാവശ്യമായി ഇയാൾ ശരീര ഭാഗങ്ങളിൽ സ്പർശിച്ചിരുന്നതായാണ് ആരോപണം. അനുവാദമില്ലാതെ വസ്ത്രം അഴിച്ചു മാറ്റുകയും അശ്ലീല സംഭാഷണം നടത്തിയെന്നുമെല്ലാം ഇവർ ആരോപിക്കുന്നു. വിവാഹ ആവശ്യങ്ങൾക്ക് മേക്കപ്പിന് എത്തിയവർക്കു പോലും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്നും പറയുന്നു.

    അതേസമയം, സ്വകാര്യ ഭാഗങ്ങളിൽ ചിത്രങ്ങൾ വരച്ചു തരണം എന്ന ആവശ്യവുമായി എത്തുന്ന പെൺകുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട് എന്നാണ് ഈ മേഖലയിലുള്ള ചിത്രകാരൻമാരിൽ ഒരാളുടെ വെളിപ്പെടുത്തൽ. ‘എവിടെ ചിത്രം വരയ്ക്കണമെങ്കിലും കൈ കൊണ്ട് തൊലി വലിച്ചു പിടിച്ചു മാത്രമേ ചെയ്യാനാകൂ. അതുകൊണ്ടു തന്നെ ഇതിന് പീഡനമായി കണക്കാക്കുന്നതിനു ന്യായീകരണമില്ല. ജോലി ചെയ്യുമ്പോഴല്ലാതെ പെൺകുട്ടിയുടെ ശരീരത്ത് എവിടെ സ്പർശിക്കുന്നതും ലൈംഗിക അതിക്രമമാണ് എന്നതിൽ തർക്കമില്ല. കാക്കനാട് സ്റ്റുഡിയോയിൽ എത്തിയ പെൺകുട്ടി സ്വകാര്യ ഭാഗത്ത് ചിത്രം വരയ്ക്കാനാണ് എത്തിയത് എന്നാണ് അറിയുന്നത്. നിലവിലുള്ള സാഹചര്യത്തിൽ ടാറ്റു കലാകാരൻമാരുടെ യോഗം ചേർന്ന് സംഘടന രൂപീകരിക്കാനാണ് തീരുമാനം'- ഒരു ടാറ്റൂ കലാകാരനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
    Published by:Rajesh V
    First published: