നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ബിജെഡി സ്ഥാനാർത്ഥി ലൈംഗികമായി ചൂഷണം ചെയ്തു; ഒഡീഷ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം

    ബിജെഡി സ്ഥാനാർത്ഥി ലൈംഗികമായി ചൂഷണം ചെയ്തു; ഒഡീഷ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം

    ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെഡി വനിതകൾക്ക് 33 ശതമാനം സംവരണം അനുവദിച്ചത് വലിയ വാർത്തയായിരുന്നു. ലൈംഗിക പീഡന ആരോപണവിധേയനായ നേതാവിനെ സംരക്ഷിക്കാൻ ശ്രമിച്ച് പാർട്ടി നേതൃത്വം വെട്ടിലായിരിക്കുകയാണ്

    (ഫയൽ ചിത്രം)

    (ഫയൽ ചിത്രം)

    • News18
    • Last Updated :
    • Share this:
      ഭുവനേശ്വർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെഡി സ്ഥാനാർത്ഥി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒഡീഷ മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം. മയൂർഭഞ്ച് ജില്ലയിലെ ഉലാല നിയമസഭാ മണ്ഡലത്തിലെ ബി ജെ ഡി സ്ഥാനാർഥി ശ്രീനാഥ് സോറൻ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരാതി നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദം കാരണം നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് യുവതിയുടെ ആരോപണം.

      മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവർ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനുപ് സാച്ചു പറഞ്ഞു.

      കോൺഗ്രസ് ചടങ്ങിലും താരമായി ശത്രുഘ്നൻ സിൻഹ

      അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെഡി വനിതകൾക്ക് 33 ശതമാനം സംവരണം അനുവദിച്ചത് വലിയ വാർത്തയായിരുന്നു. ഏറെ പ്രശംസ നേടിയ തീരുമാനമായിരുന്നു ഇത്. എന്നാൽ ലൈംഗിക പീഡന ആരോപണവിധേയനായ നേതാവിനെ സംരക്ഷിക്കാൻ ശ്രമിച്ച് പാർട്ടി നേതൃത്വം വെട്ടിലായിരിക്കുകയാണ്.

      അതേസമയം രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയാണ് ഈ സംഭവമെന്നാണ് ശ്രീനാഥ് സോറൻ പ്രതികരിച്ചത്.
      First published:
      )}