• HOME
  • »
  • NEWS
  • »
  • crime
  • »
  • വധശ്രമക്കേസ്; SFI സംസ്ഥാന സെക്രട്ടറി പി.എം അർഷോയ്ക്ക് ജാമ്യം

വധശ്രമക്കേസ്; SFI സംസ്ഥാന സെക്രട്ടറി പി.എം അർഷോയ്ക്ക് ജാമ്യം

നേരത്തെ പിജി പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

  • Last Updated :
  • Share this:
    കൊച്ചി: വധശ്രമക്കേസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ പിജി പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റത്തിലേര്‍പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ഉത്തരവ്. വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാണ് അർഷോ അറസ്റ്റിലായത്. സമാന കുറ്റകൃത്യം ആവർത്തിച്ചെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് കോടതി നിർദേശപ്രകാരം അർഷോയെ റിമാൻഡ് ചെയ്യുകയായിരുന്നു.

    2018ൽ നിസാമുദ്ദീൻ എന്ന വിദ്യാർഥിയെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അർഷോയ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2018ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും അർഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ് അധ്യക്ഷനായ ബഞ്ച് പിഎം ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്നാണ് അർഷോയെ പൊലീസ് അറസ്റ്റ് ചെയ്തത്.

    Also Read- വധശ്രമക്കേസ്; SFI സംസ്ഥാന സെക്രട്ടറി അർഷോയുടെ ജാമ്യ ഹർജി വിധി പറയാന്‍ മാറ്റി

    എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എംജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും അർഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് അർഷോക്കെതിരെ അന്ന് ഉയർന്നത്.

    അതേസമയം പരീക്ഷ എഴുതുന്നതിന് അർഷോയ്ക്ക് മതിയായ ഹാജർനില ഇല്ലയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാൻ ഗവർണർക്ക് പരാതി നൽകിയിരുന്നു.
    Published by:Arun krishna
    First published: