• HOME
  • »
  • NEWS
  • »
  • crime
  • »
  • Shahana | 'ഷഹാന തൂങ്ങിമരിച്ചത് അല്ല'; വീട്ടിൽ മൂന്നാമത് ഒരാളുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ

Shahana | 'ഷഹാന തൂങ്ങിമരിച്ചത് അല്ല'; വീട്ടിൽ മൂന്നാമത് ഒരാളുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ

സജ്ജാദിന്‍റെ നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോൾ ഷഹാന, സജ്ജാദിന്‍റെ മടിയിൽ കിടക്കുന്ന നിലയിലായിരുന്നു. അയൽക്കാർ വരുന്നതിന് മുമ്പ് കെട്ടഴിച്ചതിലാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നത്

Shahana-death

Shahana-death

  • Share this:
    കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ടും ബന്ധുക്കൾ രംഗത്തെത്തി. ഷഹാന തൂങ്ങിമരിച്ചതല്ലെന്നും, ഭർത്താവിനെ കൂടാതെ മറ്റാരോ സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഷഹാന തൂങ്ങിമരിച്ചതല്ലെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ബന്ധുക്കൾ പറയുന്നു. കേസ് വിശദമായി അന്വേഷിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസും വ്യക്തമാക്കി.

    കാസർകോട് സ്വദേശിനിയായ ഷഹാനയെ മെയ് 12ന് രാത്രിയിലാണ് പറമ്പിൽ ബസാറിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി ഷഹാനയുടെ ഭർത്താവ് സജ്ജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെയും സൂചന.

    സജ്ജാദിന്‍റെ നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോൾ ഷഹാന, സജ്ജാദിന്‍റെ മടിയിൽ കിടക്കുന്ന നിലയിലായിരുന്നു. അയൽക്കാർ വരുന്നതിന് മുമ്പ് കെട്ടഴിച്ചതിലാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നത്. ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഷഹാനയെ കണ്ടതെന്ന് സജ്ജാദ് പൊലീസിന് മൊഴി നൽകിയത്. കൂടാതെ ഷഹാനയുടെ മുറിയിൽ രണ്ട് ചായ ഗ്ലാസുകൾ കണ്ടതും സംശയത്തിനിടയാക്കുന്നുണ്ട്. ഷഹാന ചായയോ കാപ്പിയോ കുടിക്കാറില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

    മുറിക്കുള്ളിൽ കണ്ടെത്തിയ ചായ ഗ്ലാസുകളിലെ വിരലടയാളം ശേഖരിക്കാൻ ശ്രമിച്ചെങ്കിലും മതിയായ തെളിവുകൾ ലഭിച്ചില്ല. ഇപ്പോൾ ഷഹാനയുടെ ഫോണിലെ കോൾ ലിസ്റ്റും വാട്സാപ്പ് സന്ദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പറയുന്നു.

    ഭർതൃവീട്ടിലെ അലമാരയിൽ യുവതി‌ തൂങ്ങി മരിച്ചനിലയിൽ‌; പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

    വടകര (Vadakara) അഴിയൂര്‍ സ്വദേശിനിയായ 21കാരി റിസ്വാനയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് (crime branch) കൈമാറി. ഭര്‍തൃവീട്ടിലെ അലമാരക്കുള്ളിൽ റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറല്‍ എസ് പി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ആര്‍ ഹരിദാസിനാണ് അന്വേഷണച്ചുമതല.

    ഈ മാസമാദ്യമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത്. അതേസമയം, റിസ്വാനയുടെ മരണവിവരം ഭര്‍തൃവീട്ടുകാര്‍ അറിയിക്കാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

    ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് മകള്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിതാവ് റഫീഖ് പറയുന്നു. ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് മകള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകള്‍ ഒരിക്കലും തൂങ്ങിമരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    റിസ്വാന മരിച്ചവിവരം പൊലീസില്‍ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയില്‍ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇത് സംശയമുണ്ടാക്കുന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു.
    Published by:Anuraj GR
    First published: