News18 Malayalam
Updated: January 15, 2021, 11:06 PM IST
ShahJahan
കഴിഞ്ഞ മൂന്നുമാസമായി മലപ്പുറത്തെ വിറപ്പിച്ച മോഷ്ടാവ് ഒടുവിൽ പിടിയിലായി. ഒഴൂർ കുട്ടിയമാക്കാനകത്ത് വീട്ടിൽ ഷാജഹാനെയാണ് താനൂർ പൊലീസിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
താനൂർ, തിരൂർ പരിസരങ്ങളിൽ അർധരാത്രി മുഖംമറച്ച് ആയുധങ്ങളുമായി നടന്ന് മോഷണം നടത്തുകയായിരുന്നു ഇയാൾ. ബാഗ് തൂക്കി ഷർട്ട് ധരിക്കാതെ ആയുധവുമായി രാത്രി നടക്കുന്ന കാഴ്ചകൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലും ഇയാളുടെ മുഖം വ്യക്തമായെങ്കിലും പൊലീസിന് പിടികൂടാനായിരുന്നില്ല.
Also Read
കെ.എസ് ശബരീനാഥ് എംഎല്‍എ 'മണിമല മാമച്ചൻ'; രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം
ഒക്ടോബർ 15 മുതൽ 17 വരെ താനൂർ പരിസരങ്ങളിൽ സമാന രീതിയിൽ പല മോഷണങ്ങൾ നടത്തിയിരുന്നു. കളവുപോയ മൊബൈലിൽ നിന്നുള്ള ഫോണ്‍ കോളാണ് പൊലീസിന് തുമ്പായത്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷാജഹാൻ പൊലീസ് പിടിയിലായത്.
ഏർവാടിയിലെ മുംതാസ് എന്ന സ്ത്രീയുടെ ലോഡ്ജിൽ നിന്നുമാണ് ഷാജഹാനെ പിടികൂടുന്നത്. 55 വയസുകാരനായ ഷാജഹാൻ 27 വർഷവും പല കേസുകളിലായി ജയിലിലായിരുന്നു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാൽ വീണ്ടും മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി.
Published by:
user_49
First published:
January 15, 2021, 11:05 PM IST