• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വാമി ചിന്മയാനന്ദിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീംകോടതി

വനിതാ അഭിഭാഷകരുടെ കത്തിനെ തുടർന്നാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.

cricketnext
Updated: September 2, 2019, 5:18 PM IST
സ്വാമി ചിന്മയാനന്ദിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീംകോടതി
സുപ്രീം കോടതി
cricketnext
Updated: September 2, 2019, 5:18 PM IST
ന്യൂഡൽഹി: ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരായ പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന്  സുപ്രീംകോടതി ഉത്തരവ്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് മേല്‍നോട്ട ചുമതല. പീഡനത്തിനിരയായ പെൺകുട്ടിയെ മറ്റൊരു കോളേജിലേക്ക് മാറ്റാനും കോടതി നിര്‍ദ്ദേശിച്ചു.

വനിതാ അഭിഭാഷകരുടെ കത്തിനെ തുടർന്നാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. ഇതിനു പിന്നാലെ രാജസ്ഥാനിൽ നിന്നും കണ്ടെത്തിയ പെൺകുട്ടിയെയും സുഹൃത്തിനെയും ഉത്തർ പ്രദേശ് പൊലീസ് സുപ്രീംകോടതിയിൽ ഹാജരാക്കി. സുരക്ഷ പരിഗണിച്ച് തന്നെ ഡൽഹിയിൽ തുടരാൻ അനുവദിക്കണമെന്ന് പെൺകുട്ടി കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടർന്ന് ഡൽഹിയിലെ ഒരു അഭയകേന്ദ്രത്തിലേക്ക് പെൺകുട്ടിയെ മാറ്റി.

സമൂഹമാധ്യമത്തിലൂടെയാണ് നിയമവിദ്യാർഥിനിയായ പെൺകുട്ടി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡനം ആരോപിച്ചത്. ഇതിനു പിന്നാലെയാണ് പെൺകുട്ടിയെ കാണാതായിത്. എന്നാൽ മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്താൻ ഉത്തർ പ്രദേശ് പൊലീസ് തയാറായില്ലെന്നും ആരോപണമുയർന്നിരുന്നു.

Also Read പി.എസ്.സി പരീക്ഷാ തട്ടിപ്പ്; ഒളിവിലായിരുന്ന പൊലീസുകാരൻ കീഴടങ്ങി

First published: September 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...