ജോളി എൻ.ഐ.ടി അധ്യാപികയാണെന്നാണ് പറഞ്ഞത്; തന്നെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് ഷാജു

ജോളിക്ക് അസാധാരണമാം വിധം ഫോണ്‍കോളുകള്‍ വരാറുണ്ടായിരുന്നുവെന്നും ഷാജു വ്യക്തമാക്കി. പക്ഷെ തനിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടായിരുന്നുവെന്നും ഷാജു.

news18-malayalam
Updated: October 7, 2019, 7:45 AM IST
ജോളി എൻ.ഐ.ടി അധ്യാപികയാണെന്നാണ് പറഞ്ഞത്; തന്നെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് ഷാജു
ഫയൽ ചിത്രം
  • Share this:
കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ ഭർ‌ത്താവ് ഷാജു രംഗത്ത്. എന്‍.ഐ.ടിയില്‍ ജോലി ചെയ്യുകയായിരുന്നു എന്ന് പറഞ്ഞ് ജോളി തന്നെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ഷാജു പറഞ്ഞു. ന്യൂസ് 18 നോടാണ് ഷാജുവിന്‌റെ പ്രതികരണം.

also read:'കോടതി വിധിയുടെ മറവിൽ പള്ളികൾ പിടിച്ചെടുക്കാൻ അനുവദിക്കില്ല'; രണ്ടാം കൂനൻകുരിശ് സത്യം സംഘടിപ്പിച്ച് യാക്കോബായ സഭ

സത്യം അറിഞ്ഞപ്പോള്‍ ഇക്കാര്യം ജോളിയോട് ചോദിച്ചിരുന്നുവെന്നും അപ്പോൾ ജോളി തെറ്റ് സമ്മതിക്കുകയായിരുന്നുവെന്നും ഷാജു. തനിക്ക് എതിരെയുള്ള ജോളിയുടെ മകന്‍ റോമോയുടെ ആരോപണങ്ങളില്‍ വിഷമം ഉണ്ടെന്നും ഷാജു പറഞ്ഞു

എന്‍.ഐ.ടിയില്‍ ജോലിയാണെന്നായിരുന്നു ജോളി തന്നോടും പറഞ്ഞിരുന്നത്. പൊലീസില്‍ നിന്നാണ് ഇതല്ല സത്യമെന്ന് മനസ്സിലാക്കിയത്. ഇക്കാര്യം ജോളിയോട് ചോദിച്ചിരുന്നു- ഷാജു പറഞ്ഞു.

ജോളിക്ക് അസാധാരണമാം വിധം ഫോണ്‍കോളുകള്‍ വരാറുണ്ടായിരുന്നുവെന്നും ഷാജു വ്യക്തമാക്കി. പക്ഷെ തനിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടായിരുന്നുവെന്നും ഷാജു.

ഇപ്പോള്‍ തനിക്ക് പരിധിവിട്ടൊന്നും പറയാനാകില്ലെന്ന് ഷാജു. ജോളിയുടെ രണ്ടു കുട്ടികളെയും താന്‍ നന്നായി നോക്കിയിരുന്നു. തനിക്കെതിരെയുള്ള റോമോ റോയിയുടെ ആരോപണങ്ങളില്‍ വിഷമമുണ്ട്-ഷാജു.

ഭാര്യയും മകനും കൊല്ലപ്പെട്ടിട്ടും തനിക്ക് ദുഖമൊന്നുമില്ലേയെന്നാണ് ചിലര്‍ ചോദിക്കുന്നത്. ദുഖം ഉള്ളിലൊതുക്കിക്കഴിയുന്നയാളാണ് താനെന്നും ഷാജു പ്രതികരിച്ചു.
First published: October 7, 2019, 7:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading