'ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ'; ആരാധകനെ അസഭ്യം പറയുന്ന ഓഡിയോ പങ്കുവച്ച് ഷെയ്ന് നിഗം
'ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ'; ആരാധകനെ അസഭ്യം പറയുന്ന ഓഡിയോ പങ്കുവച്ച് ഷെയ്ന് നിഗം
ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ മക്കളെ എന്ന അടിക്കുറിപ്പോടെയാണ് ഓഡിയോ സന്ദേശം താരം പോസ്റ്റ് ചെയ്തത്.
shane nigam
Last Updated :
Share this:
ആരാധകനെ അസഭ്യം പറയുന്ന ഓഡിയോ പങ്കുവച്ച് നടൻ ഷെയ്ന് നിഗം. അസഭ്യം പറയുന്ന ഓഡിയോ ഷെയ്ൻ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ മക്കളെ എന്ന അടിക്കുറിപ്പോടെയാണ് ഓഡിയോ സന്ദേശം താരം പോസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ഷെയ്ന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഷെയ്നും ഒരു പച്ച മനുഷ്യനാണെന്നും സ്വകാര്യതയില്‍ കയറാന്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് ഒരു ആരാധകന്റെ കമന്റ്. അതേസമയം മോശം ഭാഷ കൊണ്ടല്ല മറുപടി നല്‍കേണ്ടതെന്നും ചിലർ വിമർശിക്കുന്നു.
പ്രശ്നങ്ങള്‍ പരിഹരിച്ച് അടിപൊളിയായി സൂപ്പര്‍ ചിത്രങ്ങള്‍ ചെയ്യൂ, എന്നായിരുന്നു നടന് ആന്റണി വര്‍ഗീസിന്റെ പ്രതികരണം.
വെയില് സിനിമയുടെ സെറ്റിൽ നിന്നും തനിക്ക് ഇറങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയ്ൻ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്ചിലരുടെ പ്രതികരണങ്ങള്‍ക്ക് താരം മോശം കമന്റുകള്‍ നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.