• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെവിന്‍ കൊലക്കേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു


Updated: June 1, 2018, 3:43 PM IST
കെവിന്‍ കൊലക്കേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Updated: June 1, 2018, 3:43 PM IST
ദുബായ്: സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ കോട്ടയം സ്വദേശി കെവിന്‍ പി. ജോസഫ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

കെവിന്‍ പി. ജോസഫിന്റെ ഭാര്യ നീനുവിന്റെ സഹോദരനായ ഷാനു ദുബായയിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു. കൊലക്കേസിലെ പ്രതിയായ സാഹചര്യത്തിലാണ് ഷാനുവിനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടെന്ന് ദുബായിലെ കമ്പനി ഉടമ അറിയിച്ചു.

അതേസമയം ഷാനുവിന് അവധി അനുവദിച്ചതില്‍ ഖേദമുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. അച്ഛന് സുഖമില്ലെന്നു പറഞ്ഞാണ് ഷാനു അടിയന്തിര അവധിക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇത്തരമൊരു കൊലപാതകം നടത്താന്‍ വേണ്ടിയായിരുന്നു ഈ അവധിയെന്ന് അറിയില്ലായിരുന്നെന്നും കമ്പനി ഉടമ പറഞ്ഞു.

ദുബായില്‍ നിന്നും തിരുവനന്തപുരം വഴയിലയിലുള്ള ഭാര്യ വീട്ടിലെത്തിയ ഷാനു അന്നു രാത്രി തന്നെ തെന്മലയിലെത്തി ബന്ധുവായ നിയാസിനെയും ഗുണ്ടാ സംഘത്തെയും ഒപ്പം കൂട്ടി കോട്ടയത്തെത്തുകയായിരുന്നു.

കെവിനെ മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്നാണ് ഷാനുവിന്റെ നേതൃത്വത്തിലുള്ള കൊലയാളി സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസില്‍ ഷാനുവിന്റെ പിതാവ് ചാക്കോയും പൊലീസ് കസ്റ്റഡിയിലാണ്.
First published: June 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍