തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ രക്ഷപെടാന്‍ സഹായിച്ച സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹായങ്ങള്‍ ചെയ്ത സഹോദരന് അല്‍ അമീനെയാണ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയ ഇന്നോവ കാര്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതും അല്‍ അമീന് ആണ്. കാര്‍ പെരുമ്പാവൂര്‍ മേഖലയിലാണ് ഉള്ളതെന്നും പൊലീസ് അറിയിച്ചു. ബംഗളൂരുവിലേക്ക് കടക്കുന്നതിന് മുന്‍പ് ഇമാം സഹോദരന്റെ വീട്ടിലെത്തിയിരുന്നു.
അതേസമയം ഇമാം ബെഗളൂരുവിലാണ് ഉള്ളതെന്ന് പൊലീസ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഇമാം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബംഗളൂരുവിലുള്ള ഇയാള്‍ ഉടന്‍ കീഴടങ്ങുമെന്നാണ് സൂചന.
Also Read: ഇമാമുമായി ബന്ധമില്ലെന്ന് എസ്.ഡി.പി.ഐ; പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും അന്വേഷണം
തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്നും തനിക്കെതിരെ പൊലീസ് കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ഇമാം ആരോപിച്ചിരുന്നു. കള്ളക്കേസിന് പിന്നില്‍ സിപിഎം ആണെന്നും ആരോപണമുണ്ടായിരുന്നു. താന്‍ എസ്ഡിപിഐയുടെ യോഗങ്ങളില്‍ പ്രസംഗിക്കാറുണ്ട്. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാവായ പള്ളിക്കമ്മിറ്റി പ്രസിഡന്റാണ് പരാതി നല്‍കിയതെന്നും ഷെഫീഖ് അല്‍ ഖാസ്മി പറഞ്ഞിരുന്നു.
അതേസമയം പീഡനക്കേസില്‍ പൊലീസ് തിരയുന്ന ഇമാം ഷെഫീഖ് അല്‍ ഖാസിമിയ്ക്ക് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം പ്രതികരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Former Imam Shafeeque Al Khasimi, Minor rape case, Pocso, ഇമാം ഷെഫീഖ് അൽ ഖാസിമി, ബലാത്സംഗ കേസ്