രാജ് കുന്ദ്ര ... ഈ പേര് കേൾക്കുമ്പോൾ ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് എന്ന നിലയിലാണ് എല്ലാവരും ഓർക്കുന്നത്. ഇടയ്ക്ക് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്‍റെ സഹ ഉടമ കൂടിയായിരുന്നു രാജ് കുന്ദ്ര. ആ നിലയ്ക്ക് ക്രിക്കറ്റ് പ്രേമികൾക്കും കുന്ദ്രയെ അറിയാം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കഥ മാറി. ബ്ലൂ ഫിലിം നിർമ്മാണത്തിന് അറസ്റ്റിലായതോടെ കുപ്രസിദ്ധനായി മാറിയിരിക്കുകയാണ് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ബ്ലൂ ഫിലിം ബിസിനസിൽ നിന്ന് പ്രതിദിനം 10 ലക്ഷം രൂപ വരെ കുന്ദ്ര വരുമാനം നേടിയതായാണ് അറിയാനാകുന്നത്.
ലണ്ടൻ മർച്ചന്റ് എന്ന പേരിൽ അറിയപ്പെടുന്ന രാജ് കുന്ദ്രയുടെ ബിസിനസ്സ് ശൈലി തുടക്കം മുതൽ തന്നെ സംശയാസ്പദമായിരുന്നു. മുമ്പ് രാജസ്ഥാൻ റോയൽസ് ടീമിന്റെ സഹ ഉടമയായി രംഗത്തു വന്ന രാജ്, വാതുവയ്പ്പ് ആരോപണത്തിലൂടെ തന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി. വിജയകരമായ ഒരു ബിസിനസുകാരന് എങ്ങനെ മോശമായ അവസ്ഥയിലേക്ക് പോകാമെന്നതിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു രാജ് കുന്ദ്രയുടെ ജീവിതം.
പശ്ചിമ മുംബൈയിലെ ഒരു കെട്ടിടം കേന്ദ്രീകരിച്ച് രാജ് കുന്ദ്ര നടത്തിയ ബ്ലു ഫിലിം ബിസിനസാണ് മുംബൈ പൊലീസ് പുറത്തുകൊണ്ടുവന്നത്. കെട്ടിടത്തിൽ നടത്തിയ റെയ്ഡിൽ നിരവധി ബ്ലൂഫിലിം പ്രിന്‍റുകളും പൊലീസ് പിടിച്ചെടുത്തി. രാജ് കുന്ദ്രയുടെ ബ്ലു ഫിലിം ബിസിനസിന്‍റെ കേന്ദ്രം യു കെ ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Also Read- Raj Kundra| ബ്ലൂ ഫിലിം നിർമാണം; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ
നേരത്തെ യുകെ ബന്ധമുള്ള അശ്ലീല വീഡിയോ ചിത്ര നിർമ്മാണത്തിൽ പങ്കുണ്ടായിരുന്ന ഉമേഷ് കാമത്ത് എന്നയാളുടെ അറസ്റ്റിനെ തുടർന്നാണ് രാജ് കുന്ദ്രയ്ക്ക് ഇതിൽ പങ്കുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. എന്നാൽ അറിയപ്പെടുന്ന വ്യവസായി ആയതിനാൽ സശ്രദ്ധമായിരുന്നു പൊലീസിന്‍റെ ഓരോ നീക്കവും. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് പദ്ധതിയിട്ടത്. ഇതിനു ശേഷം രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പരിശോധിച്ച പൊലീസ്, കുന്ദ്ര ഒരു ദിവസം ഒരു ലക്ഷം രൂപ മുതൽ പത്ത് ലക്ഷം വരെ സമ്പാദിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. ഹോട്ട് ഹിറ്റ് മൂവീസ് എന്ന കമ്പനിയുടെ പേരിലായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇയാളുടെ അക്കൗണ്ടിലേക്ക് നടക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി.
കേസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. കുന്ദ്രയുടെ ബാങ്ക് അക്കൌണ്ട് വിശദാംശങ്ങൾ ന്യൂസ് 18ന് ലഭിച്ചു. രാജ് കുന്ദ്രയും കമ്പനിയും ഹോട്ട്ഹിറ്റിൽ നിന്ന് ഒരു ദിവസം എത്രമാത്രം സമ്പാദിച്ചുവെന്ന് ഇത് വ്യക്തമാക്കുന്നു. ഇത്തരത്തിൽ ലഭിച്ച പണം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി.
2020 ഡിസംബർ 25 മുതൽ 2021 ഫെബ്രുവരി മൂന്ന് വരെയുള്ള ബാങ്ക് അക്കൌണ്ട് ഇടപാടുകൾ
2020 ഡിസംബർ 25 ന് ഹോട്ട് ഹിറ്റ് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ XX790 എന്ന അക്കൗണ്ടിലേക്ക് മാറ്റി.
2020 ഡിസംബർ 26 ന് 10 ലക്ഷം രൂപ ഹോട്ട് ഹിറ്റ് അക്കൗണ്ടിൽ നിന്ന് XX790 അക്കൗണ്ടിലേക്ക് മാറ്റി.
2020 ഡിസംബർ 28 ന് XX790 അക്കൗണ്ടിലേക്ക് ഹോട്ട് ഹിറ്റ് അക്കൗണ്ടിൽ നിന്ന് 50,000 രൂപ വന്നു.
ജനുവരി 3 ന് ഹോട്ട് ഹിറ്റ് അക്കൗണ്ടിൽ നിന്ന് 2,05000 രൂപ XX790 എന്ന അക്കൗണ്ടിലേക്ക് വന്നു.
ജനുവരി 10 ന് ഒരു ഹോട്ട് ഹിറ്റ് അക്കൗണ്ടിൽ നിന്ന് 3 ലക്ഷം രൂപ XX790 എന്ന അക്കൗണ്ടിലേക്ക് വന്നു.
ജനുവരി 13 ന് ഹോട്ട് ഹിറ്റ് അക്കൗണ്ടിൽ നിന്ന് XX 790 എന്ന അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ ലഭിച്ചു.
ജനുവരി 20 ന് ഒരു ലക്ഷം രൂപ ഹോട്ട് ഹിറ്റ് അക്കൗണ്ടിൽ നിന്ന് XX790 എന്ന അക്കൗണ്ടിലേക്ക് മാറ്റി.
ജനുവരി 23 ന് 95,000 രൂപ ഹോട്ട് ഹിറ്റ് അക്കൗണ്ടിൽ നിന്ന് XX790 എന്ന അക്കൗണ്ടിലേക്ക് മാറ്റി.
ഫെബ്രുവരി 3 ന് ഹോട്ട് ഹിറ്റ് അക്കൗണ്ടിൽ നിന്ന് 2,70,000 രൂപ XX790 എന്ന അക്കൗണ്ടിലേക്ക് വന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Raj Kundra, Raj Kundra first wife, Raj Kundra net worth, Raj Kundra news, Raj Kundra Video, Raj Kundra viral video