നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'എങ്ങനെ അഴിമതി നടത്താം?' സഹപ്രവർത്തകർക്ക് ക്ലാസെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

  'എങ്ങനെ അഴിമതി നടത്താം?' സഹപ്രവർത്തകർക്ക് ക്ലാസെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

  സഹപ്രവർത്തകർക്ക് അഴിമതി പാഠങ്ങൾ പറഞ്ഞുകൊടുക്കുന്ന ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടിയുമായി സർക്കാർ രംഗത്തെത്തിയത്.

  UP-police

  UP-police

  • Share this:
   റായ്ബറേലി: അഴിമതി നടത്തുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് സഹപ്രവർത്തകർക്ക് ക്ലാസെടുത്ത പൊലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലാണ് സംഭവം. ഖീറോ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മണിശങ്കർ തിവാരി ആയിരുന്നു സസ്പെൻഡ് ചെയ്യപ്പെട്ട പോലീസ് ഇൻസ്പെക്ടർ. സഹപ്രവർത്തകർക്ക് അഴിമതി പാഠങ്ങൾ പറഞ്ഞുകൊടുക്കുന്ന ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടിയുമായി സർക്കാർ രംഗത്തെത്തിയത്.

   3.59 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പിൽ, മണി ശങ്കർ തിവാരി ഒരു എം‌എൽ‌എയുമായും കഴിഞ്ഞ സർക്കാരിലെ മന്ത്രിയുമായും ഉള്ള ബന്ധം കാരണം ഒരു പോലീസ് ഔട്ട്‌പോസ്റ്റ് എങ്ങനെ പ്രവർത്തിപ്പിച്ചുവെന്ന് കീഴുദ്യോഗസ്ഥരോട് പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. കോട്‌വാലി പോലീസ് സ്റ്റേഷനിൽ കല്ലി പാസ്ചീമിന്റെ ചുമതലയുള്ള പോലീസ് ഔട്ട്‌പോസ്റ്റിലിരിക്കെ ധാരാളം പണം സമ്പാദിച്ചുവെന്നും തിവാരി പറയുന്നുണ്ട്.
   TRENDING:KSEB Bill: ഉപഭോഗം മനസിലാക്കി ബിൽ തുക കണ്ടുപിടിക്കുന്ന സംവിധാനവുമായി KSEB; പ്രഖ്യാപനം ന്യൂസ് 18 പ്രൈംഡിബേറ്റിൽ [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
   “കഴിഞ്ഞ സർക്കാരിലെ മന്ത്രിയുമായി നല്ല ബന്ധമുള്ള ഒരു രാഷ്ട്രീയപ്രവർത്തകനുമായുള്ള എന്റെ ബന്ധം കാരണം ആർക്കും എന്നെ നീക്കംചെയ്യാൻ കഴിഞ്ഞില്ല,” തിവാരി അവകാശപ്പെടുന്നു. അതേസമയം അഴിമതി ക്ലാസെടുത്ത
   ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തതായി റായ് ബറേലി പോലീസ് സൂപ്രണ്ട് സ്വപ്‌നിൽ മംഗെയ്ൻ പറഞ്ഞു.

   സസ്പെൻഷനിൽ മാത്രം ഒതുങ്ങുന്നില്ല കാര്യങ്ങൾ. തിവാരിക്കും അദ്ദേഹത്തിന്‍റെ അഴിമതി ക്ലാസ് കേട്ട പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണറിപ്പോർട്ടിന് അനുസരിച്ച് കൂടുതൽ നടപടിയുണ്ടാകുമെന്നും സ്വപ്‌നിൽ മംഗെയ്ൻ പറഞ്ഞു.
   First published:
   )}