നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Attack |കടയുടെ മുമ്പില്‍ ബൈക്ക് വെച്ചത് ചോദ്യം ചെയ്ത കടക്കാരന് നേരെ ആക്രമണം; കട അടിച്ചു തകര്‍ത്തു

  Attack |കടയുടെ മുമ്പില്‍ ബൈക്ക് വെച്ചത് ചോദ്യം ചെയ്ത കടക്കാരന് നേരെ ആക്രമണം; കട അടിച്ചു തകര്‍ത്തു

  ആക്രമണത്തില്‍ കടയുടെ മുന്‍വശത്തെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ക്കുകയും ചെയ്തു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ആലത്തൂര്‍: കടയുടെ മുന്നില്‍ ബൈക്ക് വെച്ചത്(bike parking) ചോദ്യംചെയ്ത കടയുടമയ്ക്ക്(shop owner) മര്‍ദനം. ആക്രമണത്തില്‍ കടയുടെ മുന്‍വശത്തെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കാവശ്ശേരി കഴനി ചുങ്കം ഫാത്തിമ കളക്ഷന്‍സ് ഉടമ അഷറഫിനാണ് മര്‍ദനമേറ്റത്.

   വാവുള്ള്യാപുരം ആലിന്‍ചുവട് വിവേകാണ് അക്രമം നടത്തിയതെന്ന് അഷറഫ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിനുശേഷം അഷറഫും വിവേകും ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഇരുവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആലത്തൂര്‍ പോലീസ് കേസെടുത്തു.

   ആക്രമണത്തില്‍ വ്യാപാര സ്ഥാപനത്തിന് 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ വെള്ളിയാഴ്ച ഉച്ചവരെ കടയടച്ച് കഴനി ചുങ്കത്ത് പ്രകടനം നടത്തി. ജില്ലാസെക്രട്ടറി കെ. പരമേശ്വരന്‍, കെ. രവീന്ദ്രന്‍, ആര്‍. രതീഷ്, അബ്ദുള്‍റഹിം, എ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

   Goons Attack | തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം;വീടുകയറി ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥ അടക്കം പരിക്ക്

   തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥക്കുള്‍പ്പെടെ ആക്രമണത്തില്‍ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്.

   ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന പാറാശാല സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥയായ ബിജുവിന്റെ സഹോദരി ഷീജിക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപം വീടുകയറി ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഇക്കാര്യം പൊലീസില്‍ അറിയിച്ചെന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്.

   കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലെ പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തതിട്ടില്ല. ഇതേ കേസിലെ പ്രതികളാണ് ഇന്നലത്തെ ആക്രമണത്തിനും പിന്നിലെന്നാണ് സംശയം.

   Shot and killed | ബോംബെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം; കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു

   ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടു കൊലക്കേസ് പ്രതികളെ വെടിവച്ചുകൊന്നു പൊലീസ്(Police). പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പ്രതികളെ പൊലീസ് വെടിവെച്ചത്. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. വ്യാഴാഴ്ച വൈകുന്നേരം പൊലീസ് സ്റ്റേഷന് സമീപം രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ടവര്‍.

   ഇവരെ പിടുകൂടാന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് നേരെ ബോംബെറിഞ്ഞ് അപായപ്പെടുത്താനുള്ള ശ്രമം നടന്നെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് സ്വയരക്ഷാര്‍ഥം വെടിവെച്ചപ്പോള്‍ രണ്ടുപേരും കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

   ചെങ്കല്‍പ്പേട്ട് ഇന്‍സ്‌പെക്ടര്‍ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയത്. കഴിഞ്ഞ ദിവസം ചെങ്കല്‍പെട്ടില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നിരുന്നു. കാര്‍ത്തിക്, മഹേഷ് എന്നിവരാണ് മരിച്ചത്. ഒരാളെ പൊലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ചും മറ്റൊരാളെ വീട്ടില്‍ കുടുംബത്തിനു മുന്നിലിട്ടുമാണ് ഒരു സംഘം വെട്ടിക്കൊന്നത്. ഈ കേസിലെ പ്രതികളാണ് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

   കൊലപാതകം നടന്ന ചെങ്കല്‍പ്പെട്ട മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ്.പിയായി രണ്ട് ദിവസം മുന്‍പ് എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വെള്ളദുരൈ ചുമതലയേറ്റെടുത്തിരുന്നു, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം ജില്ലകള്‍ക്കായുള്ള സ്‌പെഷ്യല്‍ എസ്.പിയാണ് വെള്ളദുരൈ ചാര്‍ജ്ജ് എടുത്തത്. മുന്‍പും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
   Published by:Sarath Mohanan
   First published:
   )}