• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | 35 രൂപയെച്ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ യുവാവ് മരിച്ചു; കടയുടമയും സഹോദരനും അറസ്റ്റില്‍

Arrest | 35 രൂപയെച്ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ യുവാവ് മരിച്ചു; കടയുടമയും സഹോദരനും അറസ്റ്റില്‍

കടയില്‍ നിന്ന്‌ സിഗരറ്റ് വാങ്ങിയതിന് നല്‍കാനുള്ള പണത്തെസംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

അറസ്റ്റിലായ സാജു, സജന്‍

അറസ്റ്റിലായ സാജു, സജന്‍

  • Share this:
    പറവൂര്‍: സിഗരറ്റ് വാങ്ങിയ പണത്തിന്റെ പേരില്‍ കടയുടമയുമായി ഉണ്ടായ തര്‍ക്കത്തില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. സംഭവത്തില്‍ കടയുടമയും സഹോദരനും അറസ്റ്റിലായി. പറവൂര്‍ വാണിയക്കാട് കണ്ടന്തറ സുതന്റെ മകന്‍ കെ എസ് മനോജാണ് (മനു -41)മരിച്ചത്. സംഭവത്തില്‍ വാണിയക്കാട് പനച്ചിക്കല്‍ സാജു (48), സഹോദരന്‍ സജന്‍ (52) എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

    കടയില്‍ നല്‍കാനുള്ള പണത്തെസംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. അഞ്ചാം തീയതി വൈകീട്ട് വാണിയക്കാട് വെയര്‍ഹൗസ് ഗോഡൗണിനു സമീപമാണ് സംഭവം. ഇവിടെയാണ് സജന്‍ കട നടത്തുന്നത്. വൈകിട്ട് അഞ്ചിന് സിഗരറ്റ് വാങ്ങാനായി മനോജ് കടയിലെത്തി 50 രൂപ കൊടുത്തു. നേരത്തേ സിഗരറ്റ് വാങ്ങിയതിന് മനോജ് 35 രൂപ നല്‍കാനുണ്ടെന്ന് സജന്‍ പറഞ്ഞു. ഇതുസംബന്ധിച്ച തര്‍ക്കമാണ് അടിപിടിയിലെത്തിയത്.

    അതിനിടെയാണ് സഹോദരന്‍ സാജു കടയിലെത്തിയത്. തര്‍ക്കത്തിനൊടുവില്‍ മനോജിനെ കടയില്‍നിന്ന് വലിച്ചു പുറത്തിടുകയും ചവിട്ടുകയും ചെയ്തു. സംഭവത്തിന് ശേഷം ആശുപത്രിയില്‍ പോകാതെ മനോജ് വീട്ടിലേക്കാണ് പോയത്.

    പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച അസ്വസ്ഥത വര്‍ധിച്ചതോടെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോകുന്നവഴിയാണ് മനോജ് വീട്ടുകാരോട് മര്‍ദനമേറ്റ കാര്യം പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചു.

    സുതന്റെയും സരളയുടെയും മകനായ മനോജ് ഡ്രൈവറാണ്. അവിവാഹിതനാണ്. മൃതദേഹം പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാകാം മരണ കാരണമെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

    Arrest| പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ മർദിച്ച ഭാര്യയും ഭർത്താവും അറസ്റ്റിൽ; 3 പൊലീസുകാർ ആശുപത്രിയിൽ

    കോട്ടയം: ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ പ്രതിയും ഭാര്യയും ചേർന്ന് മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

    കങ്ങഴ മുണ്ടത്താനത്ത് ഓട്ടോഡ്രൈവറെ തടഞ്ഞ് നിർത്തി ആക്രമിച്ച ശേഷം പണമടങ്ങിയ പഴ്സ് തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെയാണ് ബിജുവും ഭാര്യ മഞ്ജുവും ചേർന്ന് മർദിച്ചത്. പരിക്കേറ്റ കറുകച്ചാൽ സ്റ്റേഷനിലെ 3 പൊലീസുകാർ ചികിത്സയിലാണ്.

    മുണ്ടത്താനം പൂതുക്കുഴിയിൽ പ്രസാദിനെ(65)യാണ് ആക്രമിച്ച് പണം തട്ടിയെടുത്തത്. ചൊവ്വാഴ്ച രാത്രി 8.30ന് മുണ്ടത്താനത്തിന് സമീപമായിരുന്നു സംഭവം. മുണ്ടത്താനത്ത് നിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രസാദിനെ മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റിൽ നിന്ന് 5000 രൂപയടങ്ങിയ പഴ്സ് തട്ടിയെടുക്കുകയുമായിരുന്നു.

    കാലിനു പരിക്കേറ്റ പ്രസാദ് വിവരം കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ച ശേഷം പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രി 9.30ന് കറുകച്ചാൽ പൊലീസ് ബിജുവിന്റെ വീട്ടിലെത്തി. പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ച ബിജുവിനെ തടയുന്നതിനിടയിൽ സിപിഒ വിനീത് ആർ നായരുടെ കയ്യിൽ ബിജു കടിച്ചു. മറ്റുള്ള പൊലീസുകാർ ചേർന്ന് ബിജുവിനെ കീഴടക്കിയെങ്കിലും പട്ടികക്കഷ്ണവുമായെത്തിയ മഞ്ജു, സിപിഒമാരായ പി ടി ബിജുലാൽ, ബിബിൻ ബാലചന്ദ്രൻ എന്നിവരെ ആക്രമിച്ചു. വീണ്ടും കടന്നുകളയാൻ ശ്രമിച്ച ബിജുവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
    പൊലീസിനെ ആക്രമിച്ചതിന് മഞ്ജുവിനെതിരെ മണിമല പൊലീസും പ്രസാദിനെ ആക്രമിച്ചു പണം തട്ടിയതിനു ബിജുവിനെതിരെ കറുകച്ചാൽ പൊലീസും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

    Published by:Sarath Mohanan
    First published: