• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack | വാങ്ങിയ സാധനത്തിന്റെ പണത്തെ ചൊല്ലി തർക്കം; പലചരക്കുകടക്കാരനായ വയോധികന് ക്രൂരമർദനം

Attack | വാങ്ങിയ സാധനത്തിന്റെ പണത്തെ ചൊല്ലി തർക്കം; പലചരക്കുകടക്കാരനായ വയോധികന് ക്രൂരമർദനം

കൈക്കും കണ്ണിനും സാരമായി പരിക്കേറ്റ ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • Share this:
    തിരുവനന്തപുരം: വാങ്ങിയ സാധനത്തിന്റെ പണത്തെ ചൊല്ലിയുള്ള തർക്കത്തിൽ പലചരക്കുകടക്കാരനായ വയോധികന് ക്രൂരമര്‍ദനം. വര്‍ക്കല (Varkala) മേല്‍വട്ടൂരില്‍ കട നടത്തുന്ന സതീഷ് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. കൈക്കും കണ്ണിനും സാരമായി പരിക്കേറ്റ ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. കടയില്‍ സാധനം വാങ്ങാനെത്തിയ അനീഷ് എന്ന വ്യക്തി സാധനം വാങ്ങിയ ശേഷം പണം പിന്നെ നൽകാമെന്ന് പറഞ്ഞെങ്കിലും കടക്കാരന്‍ ഇത് വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്ന് ആരംഭിച്ച തർക്കം അടിയിൽ കലാശിക്കുകയായിരുന്നു.

    ഒടുവിൽ നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിന് ശേഷമാണ് സതീഷിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

    Also read- Death | ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ കിടന്നുറങ്ങുകയായിരുന്ന 50 വയസുകാരന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി; ദാരുണാന്ത്യം

    Attack | വാടക വീട്ടില്‍ നിന്ന് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറെ വെട്ടി യുവതി; വൈരാഗ്യത്തില്‍ തിരിച്ച് വെട്ടി ബ്രോക്കര്‍

    തിരുവനന്തപുരം: വാടക വീട് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറായ(Broker) യുവാവിനെ വെട്ടുകത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് യുവതി. പ്രകോപിതനായ യുവാവ് തിരിച്ചെത്തി യുവതിയെയും വെട്ടിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ രണ്ടു പേരെയും പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. കമലേശ്വരം ഹൗസ് നമ്പര്‍ 18ല്‍ ജയന്‍(40), കമലേശ്വരം വലിയവീട് ലൈനില്‍ ഹൗസ് നമ്പര്‍ 30ല്‍ രമ്യ(37) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

    യുവാവിനെ തലയ്ക്കും കൈയ്ക്കും വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ് തിരിച്ചെത്തി യുവതിയുടെ തലയ്ക്കും ചുണ്ടിനും കൈയ്ക്കും വെട്ടുകയായിരുന്നു. പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.

    Also Read-Arrest | സ്ത്രീയുടെ ഫോട്ടോയും ഫോണ്‍നമ്പറും ചേര്‍ത്ത് റോഡരികില്‍ അസഭ്യ പോസ്റ്ററുകള്‍ പതിച്ചു; യുവാവ് പിടിയില്‍

    കമലേശ്വരത്തെ വലിയവീടിന് സമീപത്താണ് യുവതിക്ക് വാടകയ്ക്കു വീടെടുത്ത് നല്‍കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും മാറാത്തത്തിനെ തുടര്‍ന്ന് വീട്ടുടമ ബ്രോക്കറായ ജയനെ വിളിച്ച് കാര്യമറിയിച്ചു. ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ ജയനുമായി യുവതി വഴക്കുണ്ടാകുകയും തര്‍ക്കത്തിനൊടുവില്‍ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

    Also read- Arrest | മാലമോഷണത്തിനായി ഗുജറാത്തില്‍നിന്ന് വിമാനമാര്‍ഗം ബെംഗളൂരുവിലെത്തി; യുവാവ് പിടിയിൽ
    അറസ്റ്റുചെയ്ത ഇരുവര്‍ക്കുമെതിരേ വധശ്രമത്തിന് പൂന്തുറ പോലീസ് കേസെടുത്തു. ശംഖുംമുഖം അസി. കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജ്, എസ്.എച്ച്.ഒ. ബി.എസ്.സജികുമാര്‍, എസ്.ഐ. വിമല്‍ എസ്., എ.എസ്.ഐ.മാരായ ബീനാബീഗം, സന്തോഷ്, സി.പി.ഒ. ബിജു ആര്‍.നായര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡു ചെയ്തു.
    Published by:Naveen
    First published: