നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Train Ticket റദ്ദാക്കുന്നതിന് 300 രൂപ ഈടാക്കി; കടയുടമയെ കാറിടിച്ച് കൊന്ന് സഹോദരങ്ങൾ

  Train Ticket റദ്ദാക്കുന്നതിന് 300 രൂപ ഈടാക്കി; കടയുടമയെ കാറിടിച്ച് കൊന്ന് സഹോദരങ്ങൾ

  പ്രതികൾക്കെതിരേ കൊലപാതക കുറ്റം ചുമത്തിയതായി ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വിശാൽ പാണ്ഡെ വ്യക്തമാക്കി

  Image: Noida Police

  Image: Noida Police

  • Share this:
   നോയിഡ: ട്രെയിൻ ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ കടയുടമയെ കാറിടിച്ച് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. കൊലപാതകം നടത്തിയ സഹോദരങ്ങളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

   യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് നൽകുന്ന കട നടത്തുന്ന നിതിൻ ശർമ എന്നയാളെ ഗർബാര ഗ്രാമത്തിൽ നിന്നുള്ള നകുൽ സിങ്ങും സഹോദരനായ അരുൺ സിങ്ങും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇവർ ജമ്മു കശ്മീരിലേക്ക് ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിനായി മൂന്നൂറ് രൂപ ഈടാക്കിയ കടയുടമയുടെ നടപടി ഇവർ ചോദ്യം ചെയ്യുകയും തുടർന്ന് വാക്കുതർക്കത്തിലേക്ക് നീങ്ങുകയും ഇതിന് പിന്നാലെ ഇയാളെ പ്രതികൾ വണ്ടി കയറ്റി കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കടയുടമയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

   സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരേ കൊലപാതക കുറ്റം ചുമത്തിയതായി ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വിശാൽ പാണ്ഡെ വ്യക്തമാക്കി. പ്രതികൾ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയർ കാർ കണ്ടെടുത്തതായും പോലീസ് കൂട്ടിച്ചേർത്തു.

   Also Read-Arrest | കുപ്രസിദ്ധ വേട്ടക്കാരന്‍ 'മൗഗ്ലി' നാരായണന്‍ പോലീസ് പിടിയില്‍

   പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പളിനും 9 അധ്യാപകർക്കുമെതിരെ കേസ്

   രാജസ്ഥാൻ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്ത (raping and molesting)സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പളിനും ഒമ്പത് അധ്യാപകർക്കുമെതിരെ കേസ്. രാജസ്ഥാനിലെ (Rajasthan)അൽവാർ (Alwar) ജില്ലയിലാണ് സംഭവം. സ്കൂളിലെ നാല് വിദ്യാർത്ഥിനികളാണ് പ്രധാനാധ്യാപകനും അധ്യാപകർക്കുമെതിരെ മൊഴി നൽകിയത്.

   പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദ്യം അധ്യാപകർക്കെതിരെ വെളിപ്പെടുത്തൽ നടത്തിയത്. കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചതോടെ പിതാവ് കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രധാനാധ്യാപകനും മൂന്നോളം അധ്യാപകരും ചേർന്ന് ഒരു വർഷത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്. പീഡനരംഗങ്ങളുടെ ദൃശ്യങ്ങൾ രണ്ട് അധ്യാപികമാർ ചേർന്ന് പകർത്തിയതായും കുട്ടി വെളിപ്പെടുത്തി.

   Also Read-Arrest| ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ കേസിൽ മുങ്ങിയ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ 11 വർഷങ്ങൾക്കുശേഷം അറസ്റ്റിൽ

   തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്കൂളിൽ നിന്നും സമാന രീതിയിലുള്ള മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി മന്ദാന പൊലീസ് സ്റ്റേഷൻ ഓഫീസർ മുകേഷ് യാദവ് പറയുന്നു.

   പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് മറ്റ് സംഭവങ്ങൾ കൂടി പുറത്തു വന്നത്. ആറ്, നാല്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് അധ്യാപകർക്കെതിരെ മൊഴി നൽകിയത്.

   സ്കൂളിലെ പ്രധാനാധ്യാപകനും അധ്യാപകരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വിദ്യാർത്ഥിനികളുടെ മൊഴി. ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അധ്യാപകർ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
   Published by:Naveen
   First published: