• HOME
  • »
  • NEWS
  • »
  • crime
  • »
  • SHOPKEEPER SEXUALLY ASSAULTS 5 GIRLS IN CHENNAI

നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ കേസില്‍ വഴിത്തിരിവ്; ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ലൈംഗിക പീഡനം

നഗരത്തിലെ വ്യാപാരിയായ 48-കാരനായ പെരുമാള്‍ പ്രായപൂര്‍ത്തിയാവാത്ത അഞ്ച് പെണ്‍കുട്ടികളെ നിരന്തരമായി പീഡിപ്പിച്ചെന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: ചെന്നൈയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവ്. നഗരത്തിലെ വ്യാപാരിയായ 48-കാരനായ പെരുമാള്‍ പ്രായപൂര്‍ത്തിയാവാത്ത അഞ്ച് പെണ്‍കുട്ടികളെ നിരന്തരമായി പീഡിപ്പിച്ചെന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്.

    പലചരക്കു കച്ചവടകാരനായ പെരുമാളിനോടൊപ്പം പീഡനത്തിന് ഒത്താശ ചെയ്ത രണ്ട് സഹോദിമാരേയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മക്കളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നുമാണ് അന്വേഷണത്തിലൂടെ വ്യക്തമായത്.

    പെരുമാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളുടെ കടയില്‍ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ ഒരു ചാക്ക് പുകയില ഉത്പന്നങ്ങള്‍ പോലീസ് കണ്ടെടുക്കുകയും തുടരന്വേഷണത്തിനായി ഇയാളുടെ മൊബൈല്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്ല്# പകര്‍ത്തിയതായി കണ്ടെത്തിയത്. ഏകദേശം അന്‍പതോളം വാഡിയോകള്‍ ഫോണിലുണ്ടായിരുന്നു.

    പുകയില ഉത്പന്നങ്ങളുടെ ഡീലര്‍മാരെ കണ്ടെത്താന്‍ ഫോണ്‍ പരിശോധിച്ച പോലിസ് കണ്ടത് ഫോണ്‍ ഗാലറിയിലെ കുട്ടികളുടെ നഗ്നചിത്രങ്ങളും പീഡിപ്പിക്കുന്ന വീഡിയോകളുമാണ്. വിശദമായി പരിശോധിച്ചപ്പോള്‍ എല്ലാ ദൃശ്യങ്ങളിലും പെരുമാളാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡനങ്ങളുടെ വിവരങ്ങള്‍ വെളിപ്പെട്ടത്.

    പെരുമാളിന്റെ ബന്ധത്തിലുള്ള യുവതിയുടെ മകളെയും ഇവരുടെ സഹോദരിയുടെ മകളെയും ഇവരുടെ മൂന്ന് കൂട്ടുകാരികളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. അഞ്ച് പെണ്‍കുട്ടികളെയും ആറു മാസത്തിനിടെ പല തവണ ഇയാള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ട്.

    പെരുമാളിന്റെ ഒരു സഹോദരിക്ക് ഇയാളുമായി അടുപ്പമുണ്ടായിരന്നെന്നും ഇവരുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് പകരമായാണ് പീഡിപ്പിക്കാന്‍ സമ്മതിച്ചതെന്നാണ് പറയുന്നത്. ഇവരുടെ വീട്ടില്‍ കളിക്കാനെത്തിയതാണ് മറ്റു കുട്ടികള്‍.

    പീഡനത്തിനിരയായ കുട്ടികള്‍ എല്ലാം നാല് മുതല്‍ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ പെരുമാളിന്റെ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ലെങ്കില്‍ ഞെട്ടിപ്പിക്കുന്ന ഈ സംഭവം പുറത്ത് വരില്ലായിരന്നെന്നും ഡെപ്യൂട്ടി കമ്മീഷ്ണര്‍ കാര്‍ത്തികേയന്‍ പറഞ്ഞു.
    Published by:Karthika M
    First published:
    )}