• HOME
  • »
  • NEWS
  • »
  • crime
  • »
  • SHORT FILM DIRECTOR ARRESTED FOR DANCING ON ROAD BY USING DRUGS

ലഹരിക്കെതിരെ ബോധവത്കരണ ചിത്രങ്ങളെടുത്ത സംവിധായകന്‍ ലഹരിമരുന്നുപയോഗിച്ച് നടുറോഡില്‍ നൃത്തം ചെയ്തതിന് അറസ്റ്റില്‍

ലഹരിമരുന്ന് ഉപയോഗിച്ച് അര്‍ധരാത്രിയില്‍ ട്രാഫിക് സിഗ്നലിന്റെ തൂണില്‍ നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍.

അറസ്റ്റിലായ വിഷ്ണു രാജ്

അറസ്റ്റിലായ വിഷ്ണു രാജ്

  • Share this:
    തൃശൂര്‍: ലഹരി മരുന്ന് ഉപയോഗിച്ച് അര്‍ധരാത്രിയില്‍ നടുറോഡില്‍ നൃത്തം ചെയ്ത ഹ്രസ്വചിത്ര സംവിധായകന്‍ പിടിയില്‍. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണു രാജിനെയാണ്(34) പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് ഉപയോഗിച്ച് അര്‍ധരാത്രിയില്‍ ട്രാഫിക് സിഗ്നലിന്റെ തൂണില്‍ നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍.

    മയക്കുമരുന്നായ മെത്തലിന്‍ ഡയോക്‌സി ആഫിറ്റാമിന്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷും സംഘവും കൊച്ചിയില്‍ നിന്ന് തിരികെ വരും വഴിയാണ് റോഡില്‍ നൃത്തം ചെയ്യുന്ന വിഷ്ണുവിനെ കണ്ടത്.

    Also Read-ജവാന്‍ റം സ്പിരിറ്റ് തട്ടിപ്പ്; രണ്ടാം പ്രതി സിജോ തോമസിന്റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

    തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതി ഉപയോഗിച്ച ആഡംബര വാഹനത്തെയും കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ലഹരി മരുന്ന് കിട്ടിയതെങ്ങനെയാണെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

    Also Read-'ആത്മഹത്യ ചെയ്ത ഇരട്ട സഹോദരന്മാർ ലോൺ അടച്ചത് ഒരു തവണ മാത്രം; ജപ്തി നോട്ടീസ് നൽകിയിരുന്നില്ല:' ബാങ്ക് അധികൃതർ

    പുതിയ ഷോര്‍ട്ട് ഫിലിം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇവര്‍ ഇരിങ്ങാലക്കുടയിലെ സുഹൃത്തിനെ കാണാന്‍ പോകും വഴിയാണ് സംവിധായകന്‍ ലഹരി ഉപയോഗിച്ചത്. കാറില്‍ പ്രതിയോടൊപ്പം ഉണ്ടായിരുന്ന യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലാത്തതിനാല്‍ അവരെ വിട്ടയച്ചു.
    Published by:Jayesh Krishnan
    First published:
    )}