കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ സംഭവത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടീസ്. ജി പി സികെ പ്രസാദിനാണ് അഡ്വേക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് നോട്ടീസ് നല്‍കിയത്.
എട്ടാം തീയതികക്കം മറുപടി നല്‍കണമെന്നാണ് ആവശ്യം. കൊച്ചി പനങ്ങാട് സ്വദേശി സഫര്‍ഷായാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയത്. കഴിഞ്ഞ ജനുവരി എട്ടിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ 90 ദിവസത്തിന് ശേഷവും കുറ്റപത്രം നല്‍കിയില്ലെന്നും അതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടികാട്ടി പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകനും അറിയിച്ചതോടെ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിമര്‍ശിച്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഗുരുതര സ്വഭാവമുള്ള ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് പൊലീസിന്റെ വീഴചയാണെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു.
എന്നാല്‍ ഏപ്രില്‍ മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ജാമ്യം നേടിയതെന്നും പൊലിസ് കണ്ടെത്തി. തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് അന്വേഷിക്കുന്ന ഈ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണെന്നാവശ്യപ്പെട്ട് അപ്പീല്‍ സമര്‍പ്പിച്ചത്.
You may also like:Online Class | സംസ്കാരശൂന്യരായ ചിലരാണ് അധ്യാപികമാരെ പരിഹസിച്ചത്; കർശന നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി
[news]'കൂടത്തായി കൊലപാതക പരമ്പര; ജോളിയും കൂട്ടാളികളും തലയൂരുമോ? വിചാരണ എട്ടിന് ആരംഭിക്കും [news]Online Class മരണത്തിന് ഉത്തരവാദി സർക്കാർ; വിദ്യാഭ്യാസ അവകാശ ലംഘനത്തിനെതിരെ പരാതി നൽകും: യുവമോർച്ച
[NEWS]
അപ്പീല്‍ പരിഗണിച്ച കോടതി ജാമ്യം റദ്ദാക്കുകയും പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സഫര്‍ഷായെ പൊലീസ് അറസ്റ്റുചെയ്തു. കേസ് ഹൈക്കോതി നാളെ വീണ്ടും പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.