സ്ത്രീകൾക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുന്നവർ ജാഗ്രതൈ: നിങ്ങളുടെ വാസം പിന്നെ ജയിലിലായേക്കും

ഡൽഹി സ്വദേശിനിയായ ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മെട്രോപൊളിറ്റൻ കോടതി മജിസ്ട്രേറ്റ് വസുന്ധര ആസാദിന്റെ നിർണായക നിരീക്ഷണം

news18
Updated: September 22, 2019, 9:59 AM IST
സ്ത്രീകൾക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുന്നവർ ജാഗ്രതൈ: നിങ്ങളുടെ വാസം പിന്നെ ജയിലിലായേക്കും
Jail
  • News18
  • Last Updated: September 22, 2019, 9:59 AM IST IST
  • Share this:
ന്യൂഡൽഹി: സ്ത്രീകൾക്ക് നേരെ നടുവിരല്‍ ഉയർത്തി കാട്ടുന്നത് പോലെയുള്ള അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നത് നിങ്ങളെ ചിലപ്പോൾ ജയിലിലെത്തിച്ചേക്കാം. ഡൽഹി ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് നിർണായക നിരീക്ഷണം നടത്തിയിരിക്കുന്നത് . അശ്ലീലച്ഛുവയുള്ള മുഖഭാവങ്ങളും നടുവിരൽ ഉയർത്തിക്കാട്ടിയുള്ള ആംഗ്യവും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമമായി കണക്കാക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതാണ് ഇത്തരം ആംഗ്യങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡൽഹി സ്വദേശിനിയായ ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മെട്രോപൊളിറ്റൻ കോടതി മജിസ്ട്രേറ്റ് വസുന്ധര ആസാദിന്റെ നിരീക്ഷണം. ഭർതൃസഹോദരൻ ശാരീരീകമായി ഉപദ്രവിക്കുകയും അശ്ലീല പരാമര്‍ശങ്ങൾ നടത്തി നടുവിരൽ ഉയർത്തിക്കാട്ടിയെന്നും ആരോപിച്ച് 2014 ലാണ് യുവതി പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

Also read-കോഴിക്കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു; ആത്മഹത്യ ശ്രമം CPM പ്രവർത്തകരുടെ മർദ്ദനത്തെതുടർന്നെന്ന് ആരോപണം

വാദത്തിനിടെ യുവതിയുടെ പരാതിയിലെ ആരോപണങ്ങൾ  കോടതി പ്രത്യേകം പരാമർശിച്ചിരുന്നു. മെഡിക്കൽ പരിശോധനഫലത്തിൻറെയടക്കം പിൻബലത്തോടെ യുവതി നൽകിയ പരാതി പൂർണ്ണമായും വിശ്വസനീയമാണെന്ന് കോടതിക്ക് ബോധ്യമായെന്നും ഇക്കാര്യത്തിൽ മറ്റ് തെളിവുകൾ വേണ്ടെന്നും വ്യക്തമാക്കിയ കോടതി, കുറ്റക്കാരന് മൂന്ന് വർഷം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading