നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഷുഹൈബ് വധം: ഹൈക്കോടതി ഉത്തരവിന് തൽക്കാലം സ്റ്റേ ഇല്ല; സർക്കാർ നിലപാട് അറിഞ്ഞശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി

  ഷുഹൈബ് വധം: ഹൈക്കോടതി ഉത്തരവിന് തൽക്കാലം സ്റ്റേ ഇല്ല; സർക്കാർ നിലപാട് അറിഞ്ഞശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി

  സംസ്ഥാന സർക്കാരിനു പുറമെ സംസ്ഥാന പൊലീസ് മേധാവി, സിബിഐ ഡയറക്ടർ എന്നിവർക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു.

  കൊല്ലപ്പെട്ട ഷുഹൈബ്

  കൊല്ലപ്പെട്ട ഷുഹൈബ്

  • Share this:
   ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് തൽക്കാലം സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

   സംസ്ഥാന സർക്കാരിനു പുറമെ സംസ്ഥാന പൊലീസ് മേധാവി, സിബിഐ ഡയറക്ടർ എന്നിവർക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു.

   ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീൽ  ഡിവിഷന്‍ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

   സിംഗിള്‍ ബെഞ്ച് ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാല്‍ പാഷയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകനെ എത്തിച്ചാണ് കേസ് വാദിച്ചത്.

   Also Read ഷുഹൈബ് കൊലക്കേസ്: സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍
   First published: