കൊല്ലം: ഓപറേഷന് പി ഹണ്ടില്‍(Operation P Hunt) കണ്ടെടുത്ത തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച കേസില്‍ എസ്ഐ അറസ്റ്റില്‍(Arrest). കൊല്ലം പരവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷൂജയാണ് അറസ്റ്റിലായത്. ക്രൈം ബ്രാഞ്ചാണ് ഷൂജയെ അറസ്റ്റ് ചെയ്തത്. കേസ് കോടതിയില്‍ എത്തുന്നതിന് മുന്‍പായിരുന്നു ഷൂജ ഫോണ്‍ മാറ്റിയത്. ഷൂജയുടെ ബന്ധു പ്രതിയായ കേസിലായിരുന്നു ഇത്. ബന്ധുവിനെ സഹായിക്കാനാണ് ഷൂജ ഫോണ്‍ മാറ്റിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
Murder| പേട്ട റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനെ കുത്തിക്കൊന്ന സംഭവം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും
തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷൻ (Thiruvananthapuram Pettah railway station) പ്ലാറ്റ്ഫോമിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും. കടകംപള്ളി വില്ലേജിൽ ആനയറ മുഖക്കാട് തോപ്പിൽ ലൈനിൽ റ്റി.സി.76/192 കിഴക്കേത്തോപ്പിൽ വീട്ടിൽ കുഞ്ഞനാശാരി മകൻ പ്രദീപാണ് (54) പ്രതി. 2016 മാർച്ച് 17 നാണ് സംഭവം.
ഐപിസി സെക്ഷൻ 302, 324 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴ തുക ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധികം കഠിന തടവും കൂടാതെ 324 വകുപ്പ് അനുസരിച്ച് ഒരു വർഷം വെറും തടവും 5000 രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം രണ്ടാം അഡീ.സെഷൻസ് കോടതി ജഡ്ജി എ.എസ്.മല്ലികയുടേതാണ് ഉത്തരവ്.
സംഭവ ദിവസം രാത്രി 9.20 മണിയോടെ പേട്ട റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോമിലൂടെ നടന്നു പോയ യാത്രക്കാരനായ ബിനു (44) വിനെയാണ് കുത്തിക്കൊന്നത്. പ്രതി ബിനുവിനെ അസഭ്യം പറയുകയും ഇത് ബിനു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ വിരോധത്തിൽ പ്രതി ബിനുവിനെ ചീത്ത വിളിച്ചുകൊണ്ട് സഞ്ചിയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇടത് കൈമുട്ടിൽ നിരവധി തവണ കുത്തി പരിക്കേൽപിച്ചു. ബിനുവിന്റെ നെഞ്ചിലും വയറിലും നിരവധി തവണ ആഴത്തിൽ കുത്തി. സംഭവത്തിന് ശേഷം പ്രതി അവിടെനിന്നും ഓടി പോയി.
രക്തം വാർന്ന് കിടന്ന ബിനുവിനെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേട്ട പോലീസ് പ്രതിയെ പിടികൂടി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ 2016 മെയ് 31 ന് സമർപ്പിച്ചു.
പേട്ട റെയിൽവേ സ്റ്റേഷൻ കാന്റീൻ ജീവനക്കാരനായ രണ്ടാം സാക്ഷി വിനോദിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. 18 സാക്ഷികളെ വിസ്തരിച്ച കേസിൽ 31 രേഖകൾ, 26 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഭാഗം തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.എസ്.പ്രിയൻ,റെക്സ്.ഡി.ജി എന്നിവർ ഹാജരായി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.