നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അയൽവാസിയായ വീട്ടമ്മയെ കടന്നുപിടിച്ചതായി പരാതി; ഇടുക്കിയിൽ എസ്.ഐ അറസ്റ്റിൽ

  അയൽവാസിയായ വീട്ടമ്മയെ കടന്നുപിടിച്ചതായി പരാതി; ഇടുക്കിയിൽ എസ്.ഐ അറസ്റ്റിൽ

  എസ്.ഐ താമസിക്കുന്ന അപ്പാർട്ട്മെന്റിന് തൊട്ടടുത്തു അപ്പാർട്മെന്റിൽ താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇടുക്കി: തൊടുപുഴ കരിങ്കുന്നത്ത് അയൽവാസിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ എസ് ഐ അറസ്റ്റിലായി. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന് തൊട്ടടുത്തു അപ്പാർട്മെന്റിൽ താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ ആയിരുന്നു എസ്.ഐ അതിക്രമം കാണിച്ചതെന്നും പോലീസ് പറയുന്നു.

   കഴിഞ്ഞ ദിവസമാണ് 58കാരിയായ വീട്ടമ്മയെ അയൽക്കാരനായ എസ്.ഐ ബജിത് ലാൽ കടന്നുപിടിക്കുകയായിരുന്നു. കുതറിമാറി ബഹളം വെച്ചതിനെ തുടർന്നാണ് വീട്ടമ്മ രക്ഷപെട്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി, മദ്യലഹരിയിലായിരുന്ന എസ്.ഐയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

   ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു; രണ്ടാമത് കെട്ടിയ അനുജത്തി മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ടു; പരാതിയുമായി യുവാവ്

   കാസർകോട്: ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു കളഞ്ഞതിനെ തുടന്ന് രണ്ടാമത് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുജത്തിയും മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ടതായി പരാതി. കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹോസ്ദുർഗിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്ന ഇടുക്കി സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. കള്ള് ചെത്ത് ജോലി ചെയ്തിരുന്ന യുവാവിന്‍റെ ഭാര്യ, ഇവർക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു കുടുംബത്തിലെ യുവാവിനൊപ്പമാണ് കടന്നുകളഞ്ഞത്. യുവതിയുടെ ഭർത്താവും കാമുകനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും കള്ള് ചെത്ത് തൊഴിലാളികളായിരുന്നു. ചൊവ്വാഴ്ചയാണ് ഭാര്യ സുഹൃത്തിനൊപ്പം കടന്നുകളഞ്ഞതെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. പതിമൂന്നും പതിന്നാലും വയസുള്ള മകളെയും കൂട്ടിയാണ് ഭാര്യ നാടുവിട്ടതെന്നും യുവാവ് പറയുന്നു.

   Also Read- ഒരു വർഷത്തിലേറെയായി കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി

   15 വർഷം മുമ്പാണ് യുവാവിന്‍റെ ആദ്യ ഭാര്യ സുഹൃത്തായ ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നുകളഞ്ഞത്. ആദ്യ ഭാര്യ ഒളിച്ചോടിയതിനെ തുടർന്ന് അവരുടെ അനുജത്തിയെ വിവാഹം ചെയ്തു കഴിഞ്ഞു വരികയായിരുന്നു യുവാവ്. അതിനിടെയാണ് രണ്ടാമത്തെ ഭാര്യയും കടന്നു കളഞ്ഞുവെന്ന പരാതിയുമായി യുവാവ് പൊലീസിന് സമീപിച്ചത്. ആദ്യ ബന്ധത്തിലും യുവാവിന് രണ്ട് മക്കളുണ്ടായിരുന്നു. യുവാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   ബോയിങ് ബോയിങ് സീനായി; നാലു കാമുകിമാർ ഒരുമിച്ച് വീടു വളഞ്ഞു; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

   നാലു കാമുകിമാർ ഒരേസമയം വീട് വളഞ്ഞതോടെ ഗത്യന്തരമില്ലാതെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബോയിങ് ബോയിങ് സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത് പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലാണ്. നാലു കാമുകിമാർ ഒരുമിച്ച് എത്തിയതോടെ, യുവാവ് മുറിക്കുള്ളിൽ കയറി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

   ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സുഭമോയ് കർ എന്നയാളാണ് ഒരേ സമയം നാല് യുവതികളുമായി പ്രണയത്തിൽ ഏർപ്പെട്ടിരുന്നത്. തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതികൾ പരസ്പരം ബന്ധപ്പെടുകയും അവർ ഒരുമിച്ച് സുഭമോയ് കറിനെ വീട്ടിലെത്തി കാണാൻ തീരുമാനിക്കുകയും ചെയ്തു.

   കൂച്ച് ബെഹാറിലെ ജോർപത്കി ഗ്രാമത്തിലെ ഒരു പ്രാദേശിക മെഡിക്കൽ സ്റ്റോറിലെ സെയിൽസ്മാനായിരുന്ന സുഭമോയ് കാളി പൂജയോട് അനുബന്ധിച്ച് വീട്ടിലെത്തിയിരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് കാമുകിമാരായ നാലുപേരും ഒരുമിച്ച് വീട്ടിലെത്തിയത്. പിൻവശത്തെ വാതിലിലൂടെ രക്ഷപെടാതിരിക്കാൻ രണ്ടുപേർ പിന്നിലും നിലയുറപ്പിച്ചു. ഇതിനിടെ യുവതികളുമായി സുഭമോയ് കർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും നാലുപേരും ചേർന്ന് തങ്ങളുടെ കാമുകനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതേത്തുടർന്ന് കാര്യങ്ങൾ നിയന്ത്രണാതീതമാകുകയും മുറിയിലേക്ക് ഓടി കയറിയ ഇയാൾ വിഷം കഴിക്കുകയുമായിരുന്നു.
   Published by:Anuraj GR
   First published:
   )}