• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെവിന്‍ കൊലക്കേസ്: എസ്.പി മുഹമ്മദ് റഫീഖ് ഷാനു ചാക്കോയുടെ ബന്ധുവെന്ന് ആരോപിച്ച് എസ്.ഐ ബിജു കോടതിയില്‍


Updated: June 1, 2018, 2:27 PM IST
കെവിന്‍ കൊലക്കേസ്: എസ്.പി മുഹമ്മദ് റഫീഖ് ഷാനു ചാക്കോയുടെ ബന്ധുവെന്ന് ആരോപിച്ച് എസ്.ഐ ബിജു കോടതിയില്‍

Updated: June 1, 2018, 2:27 PM IST
കോട്ടയം: കെവിന്‍ കൊലക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയുടെ ബന്ധുവാണ് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖെന്ന ഗുരുതര ആരോപണവുമായി കേസില്‍ അറസ്റ്റിലായ എസ്‌ഐ ബിജു കോടതിയില്‍. ബിജു തന്റെ അഭിഭാഷകനായ സന്തോഷ് കുമാര്‍ മുഖേന ഏറ്റുമാനൂര്‍ കോടതിയിലാണ് മുന്‍എസ്.പിക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.

ഷാനു ചാക്കോയുടെ അമ്മ രഹ്നയുടെ അടുത്ത ബന്ധുവാണ് കോട്ടയം എസ്പി ആയിരുന്ന മുഹമ്മദ് റഫീഖ്. അതുകൊണ്ടുകൊണ്ടു തന്നെ സംഭവവുമായി എസ്പിക്ക് നേരിട്ട് ബന്ധമുണ്ടോയെന്നു സംശയിക്കുന്നതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കെവിനെ തട്ടിക്കൊണ്ടു പോകാന്‍ സഹായിച്ചെന്ന പേരിലാണ് എസ.്‌ഐ ബിജുവിനെയും ഡ്രൈവര്‍ അജയകുമാറിനെയും അറസ്റ്റു ചെയ്തത്.

ഇവരെ പിന്നീട് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ നേരിട്ട് ഇടപെട്ട എസ്.പിയെ രക്ഷിക്കാന്‍ എസ്.ഐയെയും ഡ്രൈവറെയും കുടുക്കുകയായിരുന്നെന്നും അഭിഭാഷകന്‍ ആരോപിച്ചു. അതേസമയം എസ്.പിക്ക് രഹ്നയുടെ കുടുംബവുമായുള്ള ബന്ധം സംബന്ധിച്ച് കേട്ടറിവു മാത്രമേയുള്ളൂവെന്നും ബന്ധം തെളിയിക്കുന്നതിന് ആവശ്യമായ തെളിവില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇതിനിടെ കേസന്വേഷണത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് മുഹമ്മദ് റഫീഖിനെതിരെ വകുപ്പ് തല അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. കെവിനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ കോട്ടയത്തുണ്ടായിരുന്ന മുഖ്യമന്ത്രി എസ്.പിയെ ടി.ബിയിലേക്ക് വിളിച്ചുവരുത്തി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസന്വേഷണത്തിന് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് അപ്പോള്‍ റഫീഖ് മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. എന്നാല്‍ ഇത്തരമൊരു ഇടപെടല്‍ എസ്.പിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയത്.
Loading...
അതേസമയം ഗാന്ധി നഗര്‍ എസ്.ഐയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച ആരോപണം മുഹമ്മദ് റഫീഖ് നിഷേധിച്ചു. തനിക്ക് കൊല്ലം ജില്ലയില്‍ ബന്ധുക്കളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
First published: June 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍