കോഴിക്കോട്: ബാലുശ്ശേരിയിൽ കഞ്ചാവുമായി അറസ്റ്റിലായ സംഘത്തിലെ പ്രതി എസ്ഐയെ അക്രമിച്ച് പരിക്കേൽപ്പിച്ചു. ബാലുശ്ശേരി ഏകരൂരിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ പിടിയിലായ കണ്ണൂർ അമ്പായത്തോട് സ്വദേശി പാറച്ചാലിൽ അജിത് വർഗീസാണ് പ്രതികൾക്ക് എസ്കോർട്ട് പോയ എസ്ഐയെ അക്രമിച്ചത്. ഞായറാഴ്ച്ച പുലർച്ച രണ്ട് മണിയോടെ വടകരയിലാണ് സംഭവം. നാദാപുരം കൺട്രോൾ റൂം എസ് ഐ രവീന്ദ്രൻ (53) നെയാണ് പ്രതി അക്രമിച്ചത്. പേരാമ്പ്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ രവീന്ദ്രനും, ബാലുശ്ശേരി പോലീസും ചേർന്നാണ് പ്രതികളെ വടകര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചത്.
Also read-കോഴിക്കോട് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ യുവതി അടക്കം നാലുപേർ അറസ്റ്റിൽ
ചേംബറിൽ ഹാജരാക്കാൻ ഒരുങ്ങുന്നതിനിടെ മൂത്രം ഒഴിക്കണമെന്നാവശ്യപ്പെട്ട പ്രതി കൈകളിലെ വിലങ്ങ് നീക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ പ്രതി കൈ വിലങ്ങ് കൊണ്ട് എസ്ഐയുടെ മുഖത്തും , മൂക്കിനും ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമാസക്തനായ പ്രതിയെ മറ്റ് പോലീസുകാർ ബലം പ്രയോഗിച്ച് കീഴടക്കി. പരിക്കേറ്റ എസ് ഐ വടകര ഗവ ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തിൽ വടകര പോലീസ് അജിത് വർഗീസിനെതിരെ വധശ്രമത്തിന് കേസെടുത്തു. അക്രമത്തിൽ എസ്ഐയ്ക്ക് തലയ്ക്ക് പരിക്കേറ്റു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.