കണ്ണൂരില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്ന് ഒപ്പിട്ട ചെക്ക് (cheque) മോഷ്ടിച്ച് പണം തട്ടിയ സംഘം പിടിയില്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് (Kannur Railway Station) പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഇരിക്കൂര്‍ സ്വദേശി റംഷാദിന്റെ താര് ജീപ്പില്‍ നിന്നാണ് ഒപ്പിട്ട ട്രഷറി ചെക്ക് മോഷ്ടിച്ച് പണം തട്ടിയെടുത്തത്. കണ്ണൂര്‍ ട്രഷറിയില്‍ നിന്ന് മോഷ്ടിച്ച് ചെക്ക് ഉപയോഗിച്ച് പണം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ മാസമാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് വാഹനം പാര്‍ക്ക് ചെയ്ത് റംഷാദ് എറണാകുളത്തേക്ക് പോയത്. ട്രഷറിയിൽ നിന്ന് പണമെടുക്കാനായി ഉമ്മയുടെ ഒപ്പിട്ട ഒരു ചെക്കും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. എന്നാൽ തിരിച്ചെത്തി വണ്ടി പരിശോധിച്ചപ്പോഴാണ് ചെക്ക് കാണാനില്ലെന്ന് മനസ്സിലായത്. എവിടെയെങ്കിലും മറന്ന് വച്ചതാണെന്ന് കരുതി മറ്റൊരു ചെക്കുമായി മട്ടന്നൂർ ട്രഷറിയിലെത്തി. എന്നാൽ നേരത്തെ തന്നെ പയ്യന്നൂർ ട്രഷറിയിൽ നിന്ന് ആരോ ചെക്ക് മാറിയിരുന്നു എന്നാണ് റംഷാദിന് കിട്ടിയ മറുപടി.
ഉടന്‍ തന്നെ കണ്ണൂര്‍ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് മോഷ്ടാക്കളെ പിടികൂടിയത്. മോഷണ സംഘത്തിൽ മൂന്നുപേരുണ്ടെന്നാണ് വിവരം. ഒളിവിൽ പോയ മൂന്നാമനായി പോലീസ് തെരച്ചിൽ ശക്തമാക്കി.
പൊലീസ് മേധാവിയുടെ പേരില്‍ ഓൺലൈൻ തട്ടിപ്പ്; അധ്യാപികയില്‍ നിന്നും തട്ടിയത് 14 ലക്ഷം രൂപ
സംസ്ഥാന പൊലീസ് മേധാവി (State Police Chief) അനില്‍കാന്തിന്റെ (DGP Anil Kant) പേരില്‍ ഓണ്‍ ലൈന്‍ തട്ടിപ്പ്. അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും സംഘം തട്ടിയത് 14 ലക്ഷംരൂപ. ഉത്തരേന്ത്യന്‍ ഹൈ- ടെക് ലോബി നടത്തിയ തട്ടിപ്പിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ഓണ്‍ ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികയ്ക്ക് ആദ്യം ലഭിക്കുന്നത്. സമ്മാനത്തുക നല്‍കുന്നതിന് മുൻപ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്.
ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡൽഹിയിലാണെന്നും അറിയിച്ചു. സംശയം തീക്കാന്‍ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ഡൽഹിയിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്റെ വലയില്‍ കുരുങ്ങി.
അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയതെന്ന് ഹൈ ടെക് സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പു സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ്ആപ്പ് മുഖേനയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയും നേരത്തെയും തട്ടിപ്പ് സംഘങ്ങള്‍ പണം തട്ടിയിട്ടുണ്ട്. സൈബര്‍ തട്ടിപ്പില്‍ ജാഗ്രത പുലത്തണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമ്പോഴാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ തന്നെ ഇപ്പോള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.