നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തായി: ഷാജുവിന്‍റെ രണ്ടാം വിവാഹം സിലിയുടെ കുടുംബം എതിർത്തിരുന്നു

  കൂടത്തായി: ഷാജുവിന്‍റെ രണ്ടാം വിവാഹം സിലിയുടെ കുടുംബം എതിർത്തിരുന്നു

  സിലിയുടെ മൃതദേഹത്തിൽ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നൽകിയതിൽ അസ്വാഭാവികത ഉണ്ടെന്നും സേവ്യർ

  news18

  news18

  • Share this:
   കോഴിക്കോട്: ഷാജുവും ജോളിയും തമ്മിലുള്ള വിവാഹത്തോട് സിലിയുടെ കുടുംബത്തിലെ പലർക്കും എതിർപ്പ് ആയിരുന്നു എന്ന് സിലിയുടെ ബന്ധു വി.ഡി സേവ്യർ. താനുൾപ്പെടെ വിവാഹത്തിൽ പങ്കെടുത്തില്ല. സിലിയുടെ മൃതദേഹത്തിൽ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നൽകിയതിൽ അസ്വാഭാവികത ഉണ്ടെന്നും സേവ്യർ പറഞ്ഞു.

   ഷാജുവിന്റെയും ലിസിയുടെയും ഒരു വയസുള്ള മകൾ മരിച്ചപ്പോൾ ചില സംശയങ്ങൾ ഉയർന്നിരുന്നു. പോസ്റ്റ്മോർട്ടം വേണമെന്ന ആവശ്യമുയർന്നെങ്കിലും സിലി എതിർത്തു. സിലിയുടെ സഹോദരനാണ് ഷാജുവും ജോളിയും തമ്മിലുള്ള വിവാഹത്തിന് മുൻകയ്യെടുത്തതെന്ന പ്രചാരണം തെറ്റാണ്. ഈ വിവാഹത്തിൽ സിലിയുടെ വീട്ടുകാരിൽ ചിലർക്ക് എതിർപ്പുണ്ടായിരുന്നു. താനും വിവാഹത്തിൽ പങ്കെടുത്തില്ലെന്ന് സിലിയുടെ ബന്ധു വി.ഡി സേവ്യർ പറഞ്ഞു.

   കൂടത്തായി: കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; രാഷ്ട്രീയപാർട്ടി നേതാക്കളെയും ചോദ്യം ചെയ്യും

   സിലിയ്ക്ക് ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നൽകുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ഇങ്ങിനെ അന്ത്യ ചുംബനം നൽകുന്നതിൽ അസ്വാഭാവികതയുണ്ട്. ഷാജുവും ജോളിയും അവസാനമായപ്പോഴേക്കും അടുപ്പം കുറഞ്ഞിരുന്നുവെന്നു സേവ്യർ പറഞ്ഞു.
   First published:
   )}