• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൂടത്തായി: മരണശേഷം സിലിയുടെ ആഭരണങ്ങൾ കാണാതായി; ദുരൂഹതയെന്ന് ബന്ധുക്കൾ

ആഭരണങ്ങള്‍ ജോളി കൈവശപ്പെടുത്തിയോയെന്ന് സംശയം

News18 Malayalam | news18
Updated: October 15, 2019, 7:12 AM IST
കൂടത്തായി: മരണശേഷം സിലിയുടെ ആഭരണങ്ങൾ കാണാതായി; ദുരൂഹതയെന്ന് ബന്ധുക്കൾ
News18
  • News18
  • Last Updated: October 15, 2019, 7:12 AM IST IST
  • Share this:
എസ് വിനേഷ് കുമാര്‍

കോഴിക്കോട്: കൂടത്തായിയിൽ സിലിയുടെ മരണശേഷം ആഭരണങ്ങള്‍ കാണാതായതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. വിവാഹ സമയത്ത് നല്‍കിയ സ്വർണാഭരണങ്ങളില്‍ ഒരു മാല മാത്രമാണ് അവശേഷിച്ചത്. ആഭരണങ്ങള്‍ ജോളി കൈവശപ്പെടുത്തിയോയെന്ന സംശയമാണ് ബന്ധുക്കളില്‍ പലർക്കുമുള്ളത്. 2001 ജനുവരി 13ന് ഷാജുവുമൊത്തുള്ള വിവാഹ സമയത്ത് സിലിയ്ക്കുണ്ടായിരുന്നത് 50 പവനോളം സ്വർണാഭരണങ്ങളാണ്. 2016 ല്‍ മരിക്കുമ്പോള്‍ അവശേഷിച്ചത് ഒരു മാല മാത്രം.

ആഭരണങ്ങള്‍ പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യേണ്ട ആവശ്യം ഷാജുവിന്റെ കുടുംബത്തിനില്ല. പിന്നെ അവ എവിടെപ്പോയെന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. സ്വർണാഭരണങ്ങള്‍ മുഴുവന്‍ കോടഞ്ചേരിയിലെ ധ്യാനകേന്ദ്രത്തിന് സിലി നല്‍കിയെന്നായിരുന്നു ഷാജുവിന്റെ മറുപടി. എന്നാല്‍ ഈ മറുപടിയില്‍ സിലിയുടെ ബന്ധുക്കള്‍ തൃപ്തരല്ല. സിലിയുടെ ആഭരണങ്ങള്‍ ആരാണ് കൈവശപ്പെടുത്തിയതെന്ന് അറിയണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആഭരണങ്ങള്‍ ജോളി കൈവശപ്പെടുത്തിയോയെന്ന സംശയമാണ് സിലിയുടെ ബന്ധുവായ സേവ്യർ വി ഡി അടക്കമുള്ളവർക്കുള്ളത്.

Also Read- കൂടത്തായി: ജോളിയെ രാത്രി പെന്നാമറ്റത്ത് എത്തിച്ച് തെളിവെടുപ്പ്; സയനൈഡ് കുപ്പി കണ്ടെടുത്തു

സിലിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് താമരശേരി പൊലീസ് പുതിയ കേസ് റജിസ്റ്റർ ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ജോളിക്കൊപ്പമെത്തിയ സിലി താമരശ്ശേരിയിലെ ദന്താശുപത്രിയിലാണ് കുഴഞ്ഞ് വീണത്.

First published: October 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...