നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Fingerprint | 16 വര്‍ഷം മുന്‍പ് നടന്ന മോഷണക്കേസില്‍ പ്രതി പിടിയില്‍; കുടുക്കിയത് വിരലടയാളം

  Fingerprint | 16 വര്‍ഷം മുന്‍പ് നടന്ന മോഷണക്കേസില്‍ പ്രതി പിടിയില്‍; കുടുക്കിയത് വിരലടയാളം

  പൊന്നാനിയില്‍ നടന്ന മോഷണത്തില്‍ പ്രതിയുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് 2005ല്‍ നടന്ന മൊബൈല്‍ മോഷണത്തിലെ വിരലടയാളവുമായി സാമ്യം കണ്ടെത്തിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മലപ്പുറം: 16 വര്‍ഷം മുന്‍പ് നടന്ന മോഷണക്കേസില്‍ പ്രതി പിടിയില്‍. വിരലടയാളത്തിലെ സാമ്യമാണ് മോഷ്ടാവിനെ കുടുക്കിയത്. പൊന്നാനിയില്‍ നടന്ന മോഷണത്തില്‍ പ്രതിയുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് 2005ല്‍ നടന്ന മൊബൈല്‍ മോഷണത്തിലെ വിരലടയാളവുമായി സാമ്യം കണ്ടെത്തിയത്. 2005ല്‍ ചെമ്മാട് അല്‍ നജ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 6500 രൂപയും മൊബൈല്‍ ഫോണുമായിരുന്നു മോഷണം പോയത്.

   കോഴിക്കോട് ബാലുശ്ശേരിയിലെ കക്കാട്ടുമാട്ടില്‍ മുജീബ്‌റഹ്‌മാന്‍(38)ആണ് അറസ്റ്റിലായത്. അന്ന് നടന്ന മോഷണത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മോഷണം നടന്ന കടയില്‍ നിന്ന് വിരലടയാളം ശേഖരിച്ചിരുന്നു.

   അടുത്തിടെ പൊന്നാനിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടെടുത്ത വിരലടയാളവും മുന്‍പ് ശേഖരിച്ച വിരലടയാളങ്ങളുമായി ചേര്‍ത്തുവെച്ചു പരിശോധിച്ചപ്പോഴാണ് സാമ്യം കണ്ടെത്തിയത്. പൊന്നാനിയിലെ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ തിരൂരങ്ങാടി പൊലീസ് വീട്ടിലെത്തി പിടികൂടി. പ്രതി കോടതി റിമാന്‍ഡ് ചെയ്തു.

   Also Read-Serial Killer | കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടാഴ്ചക്കിടെ മൂന്നു പേരെ കൊലപ്പെടുത്തി; സീരിയല്‍ കില്ലര്‍ പിടിയില്‍

   Malappuram | മലപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച മകന് പരിക്ക്

   മലപ്പുറം(Malappuram) കൊളത്തൂര്‍ പുഴക്കാട്ടിരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.കുക്കാട്ടില്‍ കുഞ്ഞുമൊയ്തീന്‍ ആണ് ഭാര്യ സുലൈഖയെയാണ് വെട്ടിക്കൊന്നത്.

   ഭാര്യയെ വെട്ടിയതിന് ശേഷം ഇയാള് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സുലൈഖയെ മലാപ്പറമ്പ് എം ഇ എസ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അക്രമം തടയാന്‍ ശ്രമിച്ച മകന്‍ സവാദിനും പരിക്കേറ്റിട്ടുണ്ട്.

   ശനിയാഴ്ച വൈകീട്ട് 3 മണിയോടെ ആണ് സംഭവം. വീട്ടില്‍ തര്‍ക്കവും വഴക്കും പതിവ് ആയിരുന്നു. ഒരോ വീട്ടില്‍ തന്നെ രണ്ട് മുറികളില്‍ ഒറ്റക്ക് ഒറ്റക്ക് ആയിരുന്നു ഇവരുടെ താമസം. തര്‍ക്കത്തിന് ഒടുവില്‍ കുഞ്ഞിമൊയ്തീന്‍ മടവാള്‍ കൊണ്ട് സുലൈഖയെ വെട്ടുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സുലേഖയുടെ പിറകെ ഓടിച്ചെന്ന് കുഞ്ഞുമൊയ്തീന്‍ വീണ്ടും വെട്ടി. തലക്ക് ആയിരുന്നു വെട്ടു കൊണ്ടത്.

   ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മടവാള്‍ പിടിച്ച് വാങ്ങാന്‍ ശ്രമിച്ച മകന്‍ സവാദിനും പരിക്കേറ്റിട്ടുണ്ട്. നെറ്റിയില്‍ ആണ് ഇയാള്‍ക്ക് മുറിവേറ്റത്. സംഭവത്തിനുശേഷം ശേഷം പ്രതി ഓട്ടോറിക്ഷയില്‍ കയറി നേരെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

   Also Read-Honey Trap | റിസോര്‍ട്ട് ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാന്‍ ശ്രമം; ഹണിട്രാപ്പ് സംഘം പൊലീസ് പിടിയില്‍

   കുറ്റം ഏറ്റു പറഞ്ഞ പ്രതിയെ പിന്നീട് കൊളത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. കൊലപാതകം നടന്നത് കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതുകൊണ്ടാണ് ഈ നടപടി. കുഞ്ഞുമൊയ്തീനെതിരെ കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് ആണ് കുഞ്ഞുമൊയ്തീന്‍.
   Published by:Jayesh Krishnan
   First published:
   )}