നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വളർത്തുപുത്രിയുടെ ദുരൂഹമരണം: അമേരിക്കൻ മലയാളി യുവതിയെ കുറ്റവിമുക്തയാക്കി

  വളർത്തുപുത്രിയുടെ ദുരൂഹമരണം: അമേരിക്കൻ മലയാളി യുവതിയെ കുറ്റവിമുക്തയാക്കി

  മൂന്നരവയസുകാരിയായ ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശി സിനി മാത്യൂസിനെ ഡാലസ് കൗണ്ടി കോടതി വെറുതെ വിട്ടത്

  • News18
  • Last Updated :
  • Share this:
   വളര്‍ത്തുപുത്രിയുടെ ദൂരൂഹമരണത്തില്‍ അറസ്റ്റിലായ മലയാളി യുവതിയെ അമേരിക്കന്‍ കോടതി കുറ്റവിമുക്തയാക്കി. മൂന്നരവയസുകാരിയായ ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശി സിനി മാത്യൂസിനെ ഡാലസ് കൗണ്ടി കോടതി വെറുതെ വിട്ടത്.

   2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വെസ്ലി മാത്യൂ- സിനി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം വീടിനടുത്തുള്ള കലുങ്കിനടുത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. പാല് കുടിക്കാത്തതിന് വെളുപ്പിന് വീടിന് പുറത്തിറക്കി നിര്‍ത്തിയ ഷെറിനെ കാണാതാവുകയാണെന്നായിരുന്നു ആദ്യം ദമ്പതികളുടെ വാദം. മൃതദേഹം കണ്ടെത്തിയതോടെ പാല് തൊണ്ടയില്‍ കുടുങ്ങി മരിക്കുകയായിരുന്നുവെന്ന് തിരുത്തി. സംഭവത്തില്‍ വെസ്ലി മാത്യൂവും സിനിയും അറസ്റ്റിലായി.

   കുട്ടിക്ക് വേണ്ട സുരക്ഷ ഉറപ്പാക്കാതെ ഉപേക്ഷിച്ചെന്ന കുറ്റമാണ് സിനിക്കെതിരെ ചുമത്തിയിരുന്നത്. കുട്ടിയെ കാണാതാകുമ്പോള്‍ ഉറക്കത്തിലായിരുന്നുവെന്നും ഭര്‍ത്താവും കുട്ടിയുമായുണ്ടായ പ്രശ്‌നം അറിഞ്ഞിരുന്നില്ലെന്നും സിനി കോടതിയെ അറിയിച്ചു. പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റോര്‍ണി സിനിയെ വെറുതെ വിട്ടത്. എന്നാല്‍ ഭര്‍ത്താവ് വെസ്ലി മാത്യൂ കൊലക്കുറ്റത്തിന് വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ബീഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തത്.

   First published: